എട്ടിന് അര്‍ധരാത്രി മുതല്‍ ഒമ്പതിന് അര്‍ധരാത്രിവരെ അഖിലേന്ത്യ പണിമുടക്ക്

സംസ്ഥാനത്ത് അഖിലേന്ത്യ പണിമുടക്ക് എട്ടിന് അര്‍ധരാത്രി മുതല്‍ ഒമ്പതിന് അര്‍ധരാത്രിവരെ. 24 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്,- ഇന്‍ഷുറന്‍സ് ജീവനക്കാരും അണിചേരും. സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വാണിജ്യ, വ്യവസായ മേഖലയിലെയും റോഡ് ഗതാഗതം, നിര്‍മാണം, മത്സ്യബന്ധനം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ജനറല്‍ കണ്‍വീനര്‍ എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എല്‍പിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എന്‍എല്‍സി, ടിയുസിസി, ജെഎല്‍യു, എന്‍എല്‍യു, കെടിയുസി എസ്, കെടിയുസി എം, ഐഎന്‍എല്‍സി, എന്‍ടിയുഐ, എച്ച്എംകെപി തുടങ്ങിയവ പങ്കെടുക്കും.
വരും ദിവസങ്ങളില്‍ പഞ്ചായത്തുകളില്‍ കാല്‍നട ജാഥ നടത്തും. തൊഴിലാളികള്‍ ഒമ്പതിന് 1020 സമരകേന്ദ്രങ്ങളില്‍ ഒത്തുചേരും. തലസ്ഥാനത്ത് പതിനായിരത്തിലധികം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനവും രാജ്ഭവനു മുന്നില്‍ കൂട്ടായ്മയും നടത്തും. അവശ്യ സര്‍വീസുകള്‍, പാല്‍, പത്രവിതരണം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
https://www.facebook.com/Malayalivartha