സംസ്ഥാനത്ത് മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

കേരളത്തില്‍ മുഹറം അവധി ഇന്ന് തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി.വി.ഇബ്രാഹീം എംഎല്‍എ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു
''ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തില്‍ ആചരിക്കുന്നത്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് നിലവില്‍ അവധി ഉള്ളത്. എന്നാല്‍ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഫയല്‍ ജനറല്‍ അഡ്മിസ്ട്രേഷന്‍ വിഭാഗത്തിന്റെ പരിഗണനയിലാണ്.'' ടി.വി.ഇബ്രാഹീം എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിക്കുകയും ചെയ്തു
"
https://www.facebook.com/Malayalivartha