ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...

സര്‍ക്കാരിനു കളങ്കവും നാടിനു ബാധ്യതയുമായി മാറിയിരിക്കുന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു. രാജി വയ്ക്കാന്‍ സന്നദ്ധയാണെന്ന് വീണ സിപിഎം നേതൃത്വയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചുകഴിഞ്ഞു. ഇപ്പോള്‍ രാജിവച്ചാല്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും തീരാത്ത കളങ്കമാകുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടുമെന്നും തല്‍ക്കാലം രാജിവേണ്ടെന്നുമുള്ള നിലപാടിലാണ് സിപിഎം. സിപിഎം കോട്ടയം, പത്തനംതിട്ട ജില്ലാ നേതൃത്വം വീണ രാജിവയ്ക്കണമെന്ന നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. വീടിനും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വീണ പ്രതിരോധത്തിലായിരിക്കുന്നു. കേരളത്തില്‍ ഒരു പരിപാടിയിലും ഇനി വീണ ജോര്‍ജിന് സമാധാനത്തോടെ പങ്കെടുക്കാന്‍ കഴിയാത്ത വിധം ജനരോഷം ഇളകുകയാണ്.
വീണയും വാസവനും കാണിച്ച ആനമണ്ടന്‍കളിയെപ്പറ്റിയും വീണയുടെ രാജസാഹചര്യത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം നേതൃത്വം രഹസ്യയോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂചിയും നൂലും ഇല്ലാതെ ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്ന വിവാദത്തിനു പിന്നാലെയാണ് കോട്ടയം ദുരന്തം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ദുരന്തവും വീണയ്ക്കും സര്‍ക്കാരിനുമുണ്ടാക്കിയ ആഘാതം ചെറുതല്ല.
കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന നിര്‍ധന വീട്ടമ്മ മരിക്കാനിടയായതിന്റെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിമാരായ വീണ ജോര്‍ജിനും വിഎന്‍ വാസവനുമാണെന്ന് കേരളം ജനകീയ കുറ്റപത്രം തയാറാക്കിയിരിക്കെ പിണറായി വിജയന്‍ നാണം കെടുകയാണ്. അര ലക്ഷം രൂപയുടെ വാനിറ്റിബാഗും അര ലക്ഷം രൂപയുടെ കണ്ണടയും പതിനായിരങ്ങള്‍ വിലവരുന്ന സാരിയും ബ്യൂട്ടി പാര്‍ലറിലെ ഒരുക്കവും ചാന്തുപൊട്ടുമൊക്കെയായി മന്ത്രിസ്ഥാനം ആസ്വദിക്കുന്ന വീണ കോടികളുടെ ആസ്തിയുള്ള കുടുംബത്തിലെ അംഗവും മെഗാ ബൂര്‍ഷ്വയുമാണെന്ന് സിപിഎമ്മില്‍ വിവരമുള്ള സഖാക്കള്‍ മുന്‍പു തന്നെ പരാതിപ്പെട്ടിരുന്നു.
പാര്‍ട്ടി നേതാക്കള്‍ പോലും വിളിച്ചാല്‍ ഫോണെടുക്കില്ലെന്നും അഴകൊഴമ്പന്‍ മറുപടി പറയുമെന്നും പാവങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെന്നുമാണ് വീണ പ്രതിനിധീകരിക്കുന്ന ആറന്‍മുളയിലെ സഖാക്കളുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് കുടുംബപശ്ചാത്തലത്തില്‍ ജനിച്ച ഓര്‍ത്തഡോക്‌സ് സഭാംഗമായ വീണയെ സിപിഎം ദത്തെടുത്ത് മന്ത്രിയാക്കിയതിന്റെ മണ്ടത്തരം ഇപ്പോഴാണ് പാര്‍ട്ടി മനസിലാക്കുന്നത്. അടുത്ത പ്രാവശ്യം വീണയ്ക്ക് സീറ്റ് കൊടുക്കേണ്ടെന്ന് മുന്‍പു തന്നെ സിപിഎം നേതൃത്വം തീരുമാനിച്ചുകഴിഞ്ഞതാണ്. ഇലക്ഷന് പത്തു മാസം മാത്രം ബാക്കി നില്‍ക്കെ രാജിവച്ചൊഴിഞ്ഞാല്‍ പാര്‍ട്ടിക്ക് വല്ലാത്ത മാനക്കേടുക്കേടായി മാറും. വീണയ്ക്ക് പകരം കെകെ ഷൈലജയെ വീണ്ടും ആരോഗ്യമന്ത്രിയാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഷൈലജയെ ഏഴയലത്ത് അടുപ്പിക്കാന്‍ പിണറായി വിജയന്‍ തയാറല്ല.
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം നിലംപൊത്തിയതിനുപിന്നാലെ പച്ചക്കള്ളങ്ങളും പൊട്ടത്തരങ്ങളും മാത്രം ആവര്‍ത്തിക്കുതയായിരുന്നു വീണ ജോര്‍ജ്. തെറ്റുപറ്റിയെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മാന്യമായി പറയാനുള്ള നീതിബോധം കാണിക്കാതെ കിഫ്ബി വന്നു പുതിയ കെട്ടിടം പണി ഉടനെ അങ്ങോട്ടു മാറും എന്നൊക്കെയുള്ള പൊട്ടത്തരങ്ങള്‍ വീണ ആവര്‍ത്തിക്കുകയായിരുന്നു. വീണടത്ത് കിടന്ന് ഉരുളുന്ന പാര്‍ട്ടി നയം ഇന്നലെ വീണ കോട്ടയത്തും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം സന്ദര്‍ശിക്കാനോ അവരുടെ മക്കളെ ആശ്വസിപ്പിക്കാനോ അവരുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാനോ ഉള്ള മനുഷ്യത്വം വീണ കാണിച്ചതുമില്ല.
ഇന്നലെ മെഡിക്കല്‍ കോളജിന് നാല് കിലോമീറ്റര്‍ അകലെ പിണറായി വിജയന്‍ പങ്കെടുത്ത അവലോകയോഗത്തില്‍ തിന്നു സുഖിച്ച മന്ത്രിമാരില്‍ ഒരാള്‍പോലും മെഡിക്കല്‍ കോളജ് ദുരന്തത്തില്‍ ആശങ്ക അറിയിച്ചില്ല. മെഡിക്കള്‍ കോളജിലെത്തിയ പിണറായി വിജയന്‍ ദുരന്തസ്ഥലം കാണുകയോ പരിക്കേറ്റവരെ കാണുകയോ ചെയ്തില്ല.
ഇത്ര നികൃഷ്ടനും നീചനുമായി മാറാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയും എന്നതാണ് ജനകീയ കോടതിയില്‍ ഉയരുന്ന ചോദ്യം. കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ കെട്ടിടത്തിലേക്ക് വാര്‍ഡുകള്‍ മാറ്റാന്‍ വൈകിച്ചത് വീണയുടെ പിടിവാശി ഒന്നുകൊണ്ടുമാത്രമാണെന്ന് സിപിഎം കോട്ടയം ജില്ലാ നേതാക്കള്‍ അടുത്തയിടെ തുറന്നടിച്ചിരുന്നു. മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ തീയതി കിട്ടാത്തതുകൊണ്ടാണത്ര മഹതി കെട്ടിടം ഉദ്ഘാടനം മുന്നോട്ടുവച്ചത്. വീണയുടെ രാജി ആവശ്യപ്പെട്ട് കേരളമെങ്ങും പ്രതിഷേധം തിളയ്ക്കുകയാണ്. കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നു.
ഇത്രയേറെ ദാരുണമായ സംഭവത്തെ പിണറായി വിജയനോ എംവി ഗോവിന്ദനോ അപലപിക്കാന്‍ പോലും തയാറായിട്ടില്ല. എല്ലാ മനുഷ്യരും മരിക്കും മരണം അനിവാര്യമായ യാഥാര്‍ഥ്യമാണ് എന്നൊക്കെ എംവി ഗോവിന്ദന്‍ പറയാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. മഴയാണ് അപകടത്തിന് കാരണമെന്നാണ് പാര്‍ട്ടിമുഖപത്രം ദേശാഭിമാനി എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അതായത് ബിന്ദു മരിക്കാനിടയായത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെന്ന് ദേശാഭിമാനി കണ്ടെത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha