വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്

ആരോഗ്യ സംവിധാനം കെടുകാര്യസ്ഥത മൂലം തകർത്ത വീണ ജോർജിനെ മാറ്റി ഇപ്പോഴും നിയമസഭാംഗമായ കെ.കെ. ശൈലജയെ ആരോഗ്യ മന്ത്രിയാക്കുന്നതാണ് ഉചിതം. ശൈലജ വന്നാൽ വനിതയെ മാറ്റിയെന്ന ദുഷ്പേര് ഒഴിവാക്കാം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരോഗ്യ വകുപ്പിന് മാർഗ്ഗനിർദ്ദേശം നൽകാൻ ഡോ. ബി. ഇക്ബാൽ ചെയർമാനായി ഉണ്ടായിരുന്ന ഉപദേശക സമിതി ഇപ്പോൾ നിലവിലില്ല. ആരോഗ്യ മേഖലയിൽ ദീർഘകാല പരിചയമുള്ള മികച്ച ഡോക്ടർമാരുടേയോ വിദഗ്ധന്മാരുടെയോ ഒരു ഉപദേശവും തേടാൻ മന്ത്രി വീണ ജോർജ് ഒരിക്കലും തയ്യാറായിട്ടില്ല. പരാതിയുമായി എത്തുന്ന ജനങ്ങളെ കാണാതിരിക്കുകയും ജനപ്രതിനിധികളുടെ പോലും ഫോൺ എടുക്കാതിരിക്കുകയും ചെയ്യുന്ന മന്ത്രിയുടെ സമീപനം എപ്പോഴും നിഷേധാത്മകമാണ്.
കോവിഡ്, നിപ്പ എന്നീ മഹാമാരികൾ കേരളത്തിൽ പിടിച്ചു കെട്ടിയെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രിയ്ക്ക് ചില്ലു കൊട്ടാരം പോലെ തകർന്നു തരിപ്പണമായ കേരളത്തിലെ ആരോഗ്യ മേഖലയെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല. ആരോഗ്യ രംഗത്തുണ്ടായ ഭൂകമ്പത്തിൻ്റെ ഫലമായാണ് ആശുപത്രികൾ പോലും പൊളിഞ്ഞു വീഴുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളെല്ലാം ഈജിയൻ തൊഴുത്തുകളായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha