വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ചെറിയ ശിക്ഷകളെ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, കുട്ടിയെ സാരമായി പരിക്കേല്‍പ്പിക്കുന്നതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കണം. ബാല നീതി നിയമം, വിദ്യാഭ്യാസ അവകാശ നിയമം, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ കണ്‍വെന്‍ഷന്‍ എന്നിവ സമഗ്രമായി വിലയിരുത്തിയാണ് ഉത്തരവ്.
കുട്ടികളെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്ന പരാതിയില്‍ രണ്ട് അദ്ധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തത് റദ്ദാക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നാലാം ക്ലാസുകാരിയെ പി.വി.സി പൈപ്പുകൊണ്ട് അടിച്ചതിന് ഡാന്‍സ് ടീച്ചര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സുല്‍ത്താന്‍ ബത്തേരി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ അദ്ധ്യാപകര്‍ക്കെതിരെ എടുത്ത കേസുകളാണ് റദ്ദാക്കിയത്. നോര്‍ത്ത് പറവൂര്‍ പൊലീസാണ് താത്കാലികമായി എത്തിയ ഡാന്‍സ് ടീച്ചര്‍ക്കെതിരെ കേസെടുത്തത്. കേട്ടെഴുത്തിന് പൂജ്യം മാര്‍ക്ക് കിട്ടിയതിനും ക്ലാസില്‍ ശ്രദ്ധിക്കാത്തതിനും ഒന്‍പതും ആറും വയസുള്ള കുട്ടികളെ ചൂരല്‍കൊണ്ട് അടിച്ചെന്നായിരുന്നു കേസ്.
അമിക്കസ് ക്യൂറിയെയടക്കം നിയമിച്ചാണ് കോടതി വിഷയം പരിശോധിച്ചത്. ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ചൂരല്‍ പ്രയോഗം കുറ്റമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ബാലനീതി നിയമത്തിലെ ഈ വകുപ്പ് സ്‌കൂളുകള്‍ക്കും അദ്ധ്യാപകര്‍ക്കും ബാധകമല്ലെന്ന് കോടതി .
"
https://www.facebook.com/Malayalivartha