കര്‍ണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... കര്‍ണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. പിണങ്ങോട് വാഴയില്‍ അസ്ലം-റഹ്മത്ത് ദമ്പതികളുടെ മകന്‍ മമ്മദ് റസാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.
റസാത്ത് ഓടിച്ച ബൈക്ക് ലോറിയിലും ടവേരയിലും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസാത്ത് അപകട സ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ മൈസൂരു റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി മടങ്ങുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍പെടുന്നത്.
വിദേശത്തായിരുന്ന റസാത്ത് മൂന്നുദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ബന്ധുക്കള്‍ ബേഗൂരില്‍ എത്തി. ബേഗൂര്‍ ആശുപത്രിയിലാണ് മൃതദേഹമുള്ളത്.
https://www.facebook.com/Malayalivartha