അറുപത് വയസുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

അറുപത് വയസുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് . കരമന തെലുങ്കുചെട്ടി തെരുവിലാണ് സംഭവം. ടിസിആര്‍ഡബ്‌ള്യൂഎ 88ല്‍ ആര്‍ ശശിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശശി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യകുപ്പികള്‍ കണ്ടെടുത്തു. കരമന പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി. ഫോറന്‍സിക് സംഘം നാളെയെത്തി പരിശോധന നടത്തുമെന്നാണ് സൂചനകള്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് . ഹരികൃഷ്ണന്‍ ആണ് ശശിയുടെ മകന്‍.
https://www.facebook.com/Malayalivartha


























