തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?

മാംഗ കലാകാരിയായ റ്യോ തത്സുകി ജൂലൈ അഞ്ചിന് രാജ്യത്തു വൻ പ്രകൃതിദുരന്തം നടക്കുമെന്ന് പ്രവചിച്ചതിന്റെ അങ്കലാപ്പിലായിരുന്നു ജപ്പാൻ. ജപ്പാനിൽ പ്രകൃതിദുരന്തങ്ങൾ അത്ര അസാധാരണ സംഭവമല്ല. റിങ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ചെറുതും വലുതുമായ ഭൂചലനങ്ങളും സൂനാമികളും ജപ്പാനെ പലകാലങ്ങളിൽ കടന്നാക്രമിച്ചിട്ടുണ്ട്. പല കൊടുങ്കാറ്റുകളും രാജ്യത്തു വീശിയിട്ടുമുണ്ട്.
ജപ്പാനിലെ മറ്റൊരു ദുരന്ത സാധ്യത അഗ്നിപർവതങ്ങളുമായി ബന്ധപ്പെട്ടാണ്. അനേകം അഗ്നിപർവതങ്ങളുള്ള നാടാണു ജപ്പാൻ. ഇതിലൊന്നായ ഷിൻമൊഡാക്കേ പർവതം കഴിഞ്ഞ ബുധനാഴ്ച പൊട്ടിത്തെറിച്ചു. ജപ്പാനിലെ ക്യൂഷു ദ്വീപിലുള്ള കിരിഷിമ പർവതനിരകളിൽ പെട്ടതാണ് ഈ പർവതം. ആകാശത്തേക്കു പുക ഉയരുകയും ജപ്പാൻ കാലാവസ്ഥാ ഏജൻസി ഭീഷണി ലെവൽ മൂന്നിലേക്ക് ഉയർത്തുകയും ചെയ്തു. മേഖലയിലുള്ള ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയാനും നിർദേശിച്ചു.
ഇതോടെ എല്ലാ ശ്രദ്ധയും ജപ്പാനിലെ മറ്റൊരു അഗ്നിപർവതത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. ജപ്പാനിലെ പ്രശസ്ത പർവതമായ ഫുജിയാണ് ഇത്. വെറുമൊരു പർവതമല്ല ഇത്. ജപ്പാന്റെ ആത്മീയമണ്ഡലത്തിൽ സ്ഥാനമുള്ള ഈ പർവതം ആ രാജ്യത്തിന്റെ ചിഹ്നങ്ങളിലൊന്നാണ്. ലോകമെമ്പാടും പെട്ടെന്നു തിരിച്ചറിയപ്പെടുന്ന ഒരു അഗ്നിപർവതം കൂടിയാണ് ഇത്.
1707ൽ ആണ് ഫുജി അവസാനം ഒരു ഭീകര പൊട്ടിത്തെറി നടത്തിയത്. ഇന്നത്തെ ടോക്കിയോ ഉൾപ്പെടുന്ന എഡോ മേഖലയ്ക്കു മുകളിൽ ചാരം പൊതിയാൻ ഈ പൊട്ടിത്തെറി ഇടവരുത്തി. ആകാശം കറുത്തുവെന്നാണ് ഇതിനെപ്പറ്റി ദൃക്സാക്ഷികൾ പറയുന്നത്. കടുത്ത വിളനാശത്തിനും ക്ഷാമത്തിനും നദീജല മലിനീകരണത്തിനും ഈ പൊട്ടിത്തെറി ഇടവരുത്തി.
ഫുജി പർവതത്തിന്റെ ആകൃതിയും ഇതുമൂലം മാറി. 3.776 കിലോമീറ്റർ ഉയരമുള്ള പർവതത്തിന്റെ ആകൃതിയൊത്ത ഘടനയാണ് അതിനെ പ്രശസ്തമാക്കിയത്. 3 നൂറ്റാണ്ടു മുൻപാണ് ഇതിന്റെ അവസാന, വലിയ പൊട്ടിത്തെറി നടന്നതെങ്കിലും ഇന്നും സജീവമായ ഒരു പർവതമാണ് ഇത്. നിലവിൽ പൊട്ടിത്തെറി സാധ്യത ഇതിനു കൽപിക്കപ്പെടുന്നില്ലെങ്കിലും അങ്ങനെ പൊട്ടിത്തെറിച്ചാൽ ഗുരുതരമായ പ്രത്യാഘാതമായിരിക്കും ടോക്കിയോയിൽ സംഭവിക്കുകയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഒരിക്കലും തളരാത്ത ആത്മധൈര്യം ജപ്പാന്റെ പ്രത്യേകതയാണ്, അതേപോലെ തന്നെ അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാനുള്ള കഴിവും ഈ രാജ്യത്തിന്റെ മുഖമുദ്രയാണ്.
ദുരന്തസാധ്യതകളാൽ ചുറ്റപ്പെട്ടിട്ടും അവർ അതിനെ അതിജീവിക്കാനുള്ള പഠനങ്ങളും പ്രവർത്തനങ്ങളും ദീർഘകാലമായി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികളെയും ദുരന്തപ്രതിരോധം പഠിപ്പിക്കുന്നുണ്ട്. 2011ലെ ഭൂകമ്പ, സുനാമി വേളയിലും ജാപ്പനീസ് വിദ്യാർഥികൾ പ്രകടിപ്പിച്ച സമചിത്തതയും പരസ്പരമുള്ള കരുതലും ലോകശ്രദ്ധ നേടിയിരുന്നു.അടുത്തുള്ള സംഭവങ്ങളിൽ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2011ൽ ജപ്പാനിൽ സംഭവിച്ച ടൊഹോകു ഭൂകമ്പവും സുനാമിയും. 19759 പേരാണ് അന്ന് ഈ പ്രകൃതിദുരന്തത്തിൽ കൊല്ലപ്പെട്ടത്. സമീപകാലങ്ങളിൽ ഗറില്ല റെയ്ൻഫോൾ എന്ന പ്രതിഭാസവും ജപ്പാനിലുണ്ട്. ഒരു സ്ഥലത്ത് പെട്ടെന്ന് മഴപെയ്ത് ദുരിതം വിതയ്ക്കുന്നതാണ് ഇത്.
ഡേ കെയർ സെന്ററുകൾ മുതൽ ജപ്പാൻ കുട്ടികളെ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ പഠിപ്പിക്കാറുണ്ട്. പ്രൈമറി, ഹൈ സ്കൂൾ തലത്തിലും ദുരന്തനിവാരണ വിദ്യാഭ്യാസം ജപ്പാൻ നൽകുന്നു.കൃത്യമായ ഇടവേളകളിൽ വരാൻ സാധ്യതയുള്ള പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയും അവയെ തടുക്കേണ്ട മാർഗങ്ങളെക്കുറിച്ചുമെല്ലാം വിവരങ്ങൾ നൽകുന്ന ലഘുലേഖകൾ ജാപ്പനീസ് അധികൃതർ ആളുകളുടെ വീടുകളിലെത്തിക്കാറുണ്ട്.
https://www.facebook.com/Malayalivartha