ആലപ്പുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു... ഭാര്യയ്ക്ക് ഗുരുതര പരുക്ക്

വെള്ളക്കിണറില്‍ വാഹനാപകടത്തില്‍ ഒരു മരണം. പി.എച്ച് വാര്‍ഡില്‍ താമസിക്കുന്ന വാഹിദ് (43) ആണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നു.
വെള്ളക്കിണര്‍ ജംഗ്ഷനില്‍ തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകുകയായിരുന്നു ദമ്പതികള്‍. ഇതുവഴി വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറിലുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.45 നായിരുന്നു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha


























