പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..

വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിമാനം. യുഎസിലാണ് എയർപോർട്ട് അധികൃതർ കണ്ടു നിൽക്കേ അപകടം ഉണ്ടായത്. പതിവ് പോലെ ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി ടാക്സി വെയിലൂടെ പതിയെ നീങ്ങിയ വിമാനം. ക്ലിയർ ടു ടേക്ക്ഓഫ് കമാൻഡിൽ ത്രസ്റ്റ് കൊടുത്തപ്പോൾ ആണ് പൈലറ്റിന് അപകടം മണത്തത്. നിമിഷ നേരം കൊണ്ട് മുൻഭാഗം ഇളകിത്തെറിച്ച് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. ഇതോടെ യാത്രക്കാർ അടക്കം ഭയന്ന് നിലവിളിക്കുകയായിരുന്നു. ജെറ്റ് ബ്ലൂ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്.
ടേക്ക് ഓഫിനായി റൺവേയിൽ എത്തിയ വിമാനം തെന്നിമാറുകയായിരുന്നു. ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഓർലാൻഡോയിൽ ജെറ്റ് ബ്ലൂ വിമാനമാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ടാക്സിവേയിൽ നിന്ന് വിമാനം സമീപത്തെ പുൽമൈതാനത്തിലേക്ക് തെന്നിമാറുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ജെറ്റ്ബ്ലൂ എയർലൈന്റെ 488 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഓർലാൻഡോയിൽ നിന്ന് മസാച്യുസെറ്റ്സിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ടേക്ക് ഓഫ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ വിമാനത്തിന്റെ മുൻഭാഗം തറയിലേക്ക് പതിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മറ്റൊരു സംഭവത്തിൽ സ്പെയിനിലെ പാൽമ ദേ മാല്ലോക വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകിൽ അഗ്നിബാധ. പിന്നാലെ യാത്രക്കാരെ വലതു ചിറകിലൂടെ അടക്കം പുറത്തിറക്കി. റയാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ. 18 പേർക്കാണ് അഗ്നിബാധയിൽ പരിക്കേറ്റത്. പുലർച്ചെ 12.35ടെയായിരുന്നു സംഭവം. ഇടത് ചിറകിൽ തീ ശ്രദ്ധയിൽ പെട്ടതോടെ വിമാനത്തിലെ ക്രൂ അംഗങ്ങളാണ് എമർജൻസി അറിയിപ്പ് നൽകിയത്. പിന്നാലെ തന്നെ യാത്രക്കാരെ ഇവാക്യുവേറ്റ് ചെയ്യുകയായിരുന്നു.
യാത്രക്കാരില്‍ ഒരാളുടെ മൊബൈലില്‍ വന്ന സന്ദേശം മൂലം അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം യാത്രാമധ്യേ തിരിച്ചറക്കി. ജൂലൈ മൂന്നിനാണ് സംഭവം, യാത്രാക്കാരില്‍ ഒരാളുടെ മൊബൈലിലെ സന്ദേശം സഹയാത്രക്കാരില്‍ ഒരാള്‍ കാണുകയും തെറ്റിദ്ധരിക്കുകയും ചെയ്തതാണ് ആശങ്കാജനകമായ നിമിഷങ്ങള്‍ക്ക് കാരണമായത്.
പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ജൂലൈ 3 ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ മൊബൈലില്‍ റെസ്റ്റ് ഇന്‍ പീസ് എന്നതിന്‍റെ ചുരുക്ക രൂപമായ ആര്‍ഐപി എന്ന സന്ദേശം സഹയാത്രികന്‍ കാണുകയായിരുന്നു. പിന്നാലെ ഇയാള്‍ വിമാനത്തിന് ഭീഷണിയുണ്ടെന്ന് തെറ്റിദ്ധരിക്കുകയും ക്യാബിന്‍ ക്രൂവിനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ വിമാനം പറന്നുയർന്ന് 32 മിനിറ്റിനുശേഷം സാന്‍ജുവാനില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിക്കുകയും സന്ദേശം ലഭിച്ച യാത്രക്കാരനെ ചോദ്യം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ യാത്രക്കാരന്‍റെ ബന്ധുക്കളില്‍ ഒരാള്‍ മരിച്ചിരുന്നു. അതില്‍ അനുശോചനം രേഖപ്പെടുത്തിയുള്ള സന്ദേശമായിരുന്നു തെറ്റിദ്ധരിക്കപ്പെട്ടതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നാലെ ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വിമാനം യാത്ര പുനരാരംഭിച്ചു, ഏകദേശം മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.
https://www.facebook.com/Malayalivartha