കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....

കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ അമ്മയെ ആശ്വസിപ്പിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെ ദുഃഖമാണെന്ന് മന്ത്രി . സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം പൂര്‍ണമായും ഉണ്ടാവും. മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചിട്ടുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാവും.
മന്ത്രിസഭാ യോഗത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിക്കും. കുടുംബം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി
മകള്‍ക്ക് ചികിത്സാസൗകര്യം ലഭ്യമാക്കണമെന്നും മകന് സ്ഥിര ജോലി നല്‍കണമെന്നും ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ മന്ത്രി വീണാ ജോര്‍ജിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം ഉണ്ടാവുമെന്നും മന്ത്രി മറുപടി നല്‍കി. മകളുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തിങ്കളാഴ്ച തന്നെ ചികിത്സ തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് മന്ത്രി വി എന്‍ വാസവന്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. സംസ്‌കാര ചടങ്ങിനുള്ള സഹായധനമായി 50,000 രൂപ കൈമാറി. മകളുടെ ശസ്ത്രക്രിയ അടുത്തദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തുമെന്നും ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വി എന്‍ വാസവനും അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha