സങ്കടക്കാഴ്ചയായി... കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട് കണിയാംപറമ്പില്‍ ജെയ്‌സണ്‍ തോമസിന്റെയും ആഷയുടെയും മകന്‍ ജോഷ്വാ (5) ആണ് തോട്ടില്‍ വീണ് മുങ്ങി മരിച്ചത്. വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്.
വീട്ടുമുറ്റത്ത് നിന്ന് കളിച്ചിരുന്ന കുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്ന് ജെയ്‌സന്റെ മാതാവ് പ്രദേശത്ത് തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തോട്ടില്‍ തെരച്ചില്‍ നടത്തിയാണ് ജോഷ്വായെ കണ്ടെത്തിയത്.
ഉടന്‍ തന്നെ പച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല . സംഭവം നടക്കുമ്പോള്‍ ജെയ്‌സന്റെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവ സ്ഥലത്തു വെച്ച് എട്ട് വര്‍ഷത്തിന് മുന്‍പ് ജെയ്‌സന്റെ സഹോദരിയുടെ രണ്ടര വയസുള്ള മകനും വെള്ളത്തില്‍ വീണ് മരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha