കേരള സര്‍വകലാശാലയില്‍ ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...

ഭാരതാംബ വിവാദത്തില്‍ സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കെ, കേരള സര്‍വകലാശാലയില്‍ ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു.
സിന്‍ഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വി.സിയുടെ നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാനായി കോടതി തയ്യാറായിരുന്നില്ല. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് താല്‍ക്കാലിക വി.സി ഡോ. സിസ തോമസ് അവധി ദിവസമായിട്ടും ഞായറാഴ്ച യോഗം വിളിച്ചത്. കേസില്‍ സര്‍വകലാശാലയുടെ അഭിപ്രായം അറിയിക്കേണ്ട സാഹചര്യത്തിലാണ് അടിയന്തരയോഗം ചേരുക.
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനായി വി.സിക്ക് അധികാരമില്ലെന്നാണ് ഭൂരിപക്ഷം വരുന്ന ഇടത് സിന്‍ഡിക്കേറ്റംഗങ്ങളുടെ വാദം. രജിസ്ട്രാറുടെ നിയമനാധികാരിയും അച്ചടക്കാധികാരിയും സിന്‍ഡിക്കേറ്റാണെന്നും അതിനാല്‍ വി.സിയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുള്ള നടപടി വിദേശത്തുപോയ വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ സിന്‍ഡിക്കേറ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നടപടി പരിശോധിച്ച് ഉചിത തീരുമാനം സിന്‍ഡിക്കേറ്റിനെടുക്കാം. ഈ സാഹചര്യത്തില്‍ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കാനുള്ള നീക്കം ഇന്നത്തെ യോഗത്തിലുണ്ടാവാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha