കാളികാവിലെ ആളെക്കൊല്ലി കടുവ പിടിയിലായി...

കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിലാണ് കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ് 15നാണ്. ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം
അതേസമയം മെയ് 15 ന് ഗഫൂറിനെ കടുവ പിടിച്ചതിനെ തുടര്‍ന്ന് അപ്പോള്‍ വച്ച കെണിയില്‍ ആദ്യം പുലിയാണ് കുടുങ്ങിയത്. കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി ദൗത്യം തുടങ്ങി 15 ദിവസം കഴിയുമ്പോഴാണ് കൂട്ടില്‍ പുലി കുടുങ്ങുന്നത്. മെയ്മാസം 15ന് ആണ് കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്.
സുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങള്‍ വീതമുള്ള മൂന്ന് ആര്‍ആര്‍ട്ടി സംഘങ്ങളായി തെരച്ചില്‍ തുടരുകയും കടുവയെ പിടകൂടാന്‍ കൂട് സ്ഥാപിക്കുകയും ചെയ്തു
. എന്നാല്‍ കടുവ കെണിയിലായിരുന്നില്ല. രാത്രിയില്‍ കല്‍ക്കുണ്ട് ചേരിയില്‍ മാധവന്‍ എന്നയാളുടെ വളര്‍ത്തുനായയെ അഞ്ജാത ജീവി കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. വനം വകുപ്പ് പരിശോധനയില്‍ ഇത് പുലിയാണെന്ന് കണ്ടെത്തി. ഇതോടെ കടുവക്ക് പിന്നാലെ പ്രദേശത്ത് പുലിയുടെ സാന്നിധ്യവും ഉറപ്പിച്ചു.
ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചിട്ട് ഇതുവരെ പിടികൂടാനായില്ല എന്നത് പ്രദേശത്ത് ആശങ്കയേറ്റിയിരുന്നു . കടുവ പലയിടത്തേക്കായി നീങ്ങുന്ന സാഹചര്യമാണുള്ളത്. കടുവക്കായി പ്രദേശത്ത് തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു വനംവകുപ്പ്. 20 അംഗങ്ങള്‍ വീതമുള്ള മൂന്ന് ആര്‍ആര്‍ട്ടി സംഘങ്ങളായാണ് തെരച്ചില്‍നടത്തിയത്. ലൈവ് സ്ട്രീമിംഗ് ക്യാമറകളും ഡ്രോണുകളും, മൂന്ന് കൂടുകള്‍, രണ്ട് കുങ്കി ആനകള്‍, മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള തെരച്ചിലാലായിരുന്നു വനം വകുപ്പ്. കടുവ കേരള എസ്റ്റേറ് ഭാഗം വിട്ട് മറ്റെവിടേയും പോയിട്ടില്ലെന്ന് തന്നെയായിരുന്നു വനം വകുപ്പിന്റെ നിഗമനം. അതു പോലെ തന്നെ സംഭവിച്ചു. ഗഫൂറിനെ കടുവ പിടിച്ച് 53ാം ദിനത്തിലാണ് കടുവ കൂട്ടില്‍ വീണത്.
https://www.facebook.com/Malayalivartha