Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ജ്യോതി മല്‍ഹോത്ര കേരളത്തിലെ ബിജെപി നേതാക്കള്‍ക്കൊപ്പം

08 JULY 2025 07:31 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും യാത്രയില്‍ മുരളീധരനൊപ്പമുണ്ടായിരുന്നു.

കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്. 2023 സെപ്റ്റംബറിലായിരുന്നു ഇത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സന്ദര്‍ശനം. യാത്രയ്ക്കിടെ വന്ദേഭാരതിനെക്കുറിച്ചുള്ള അഭിപ്രായം ജ്യോതി മല്‍ഹോത്ര വി.മുരളീധരനോട് ആരായുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ ദൃശ്യങ്ങള്‍ 'ട്രാവല്‍ വിത്ത് ജോ' എന്ന അവരുടെ വ്‌ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയില്‍നിന്ന് കാസര്‍കോട്ട് എത്തുകയും തുടര്‍ന്ന് വന്ദേഭാരതില്‍ തിരുവനന്തപുരത്തു വരികയും അവിടെനിന്ന് നേത്രാവതിയില്‍ തന്നെ മുംബൈയിലേക്ക് മടങ്ങുകയുമായിരുന്നു. ഇതിനു മുന്‍പ് ഓഗസ്റ്റിലും ജനുവരിയിലും ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയിരുന്നു.

സംസ്ഥാന ടൂറിസം വകുപ്പാണ് ജനുവരിയില്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചതെന്ന വിവരം വലിയ രാഷ്ട്രീയ വിവാദമായിരിക്കെയാണ് ബിജെപി നേതാക്കള്‍ക്കൊപ്പം ജ്യോതി യാത്ര ചെയ്യുന്ന വിഡിയോയും പുറത്തുവരുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ 2023ല്‍ ടൂറിസം വകുപ്പ് ക്ഷണിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചത്. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലെത്തിയ ജ്യോതി പിന്നീട് വിമാനമാര്‍ഗം കണ്ണൂരിലെത്തുകയും ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലെത്തി തെയ്യം കാണുകയും ചെയ്തിരുന്നു. മേയില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (1 hour ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (1 hour ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (1 hour ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (1 hour ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (1 hour ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (2 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (2 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (2 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (2 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (2 hours ago)

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി  (2 hours ago)

'കള്ളന്മാരെ പിടിച്ചിട്ടേ ഇത്തവണ മല ചവിട്ടൂ'; മാലയിട്ട് അയ്യപ്പനു മുന്നില്‍ എസ്.എച്ച്.ഒയുടെ ശപഥം  (2 hours ago)

ഇറാന്റെ ഒടുക്കത്തെ നീക്കം? കത്തിച്ചാമ്പലാകുമോ സൗദി? സർവതും തകർന്നു! നടുക്കടലിലെ ചതിക്കുഴി!യുദ്ധം കൈവിട്ടു പോകുന്നു  (2 hours ago)

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ - സംവിധായകൻ; വിജി തമ്പി ക്നായി തൊമ്മനാകുന്നു!!!!  (5 hours ago)

ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ ലുക്ക് എത്തി!!!!!  (6 hours ago)

Malayali Vartha Recommends