ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം.... ഏഴ് യൂണിറ്റ് അഗ്‌നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി

എറണാകുളം ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഈ സമയം ഇവിടെയുണ്ടായിരുന്ന പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്.
ജനവാസമുള്ള ഭാഗത്തോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. ഏഴ് യൂണിറ്റ് അഗ്‌നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തൊട്ടടുത്ത് പെട്രോള്‍ പമ്പും ഉള്ളതിനാല്‍ തീപിടിത്തം ആശങ്ക പരത്തിയിരുന്നു.
രണ്ട് ഫ്‌ളാറ്റുകളും ഒരു വീടും, കൊച്ചി മെട്രോ ലൈനും ഫര്‍ണിച്ചര്‍ മാര്‍ട്ടിനോട് ചേര്‍ന്നുണ്ട്. ഇവിടങ്ങളിലെ ജനങ്ങളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തത്തിന് ഇടയാക്കിയ കാരണമെന്തെന്ന് ഇനിയും വ്യക്തതയായിട്ടില്ല.
https://www.facebook.com/Malayalivartha