കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ് ....ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കേണ്ടതുണ്ടെന്ന് കോടതി

തലസ്ഥാന ജില്ല മുതല്‍ പാലക്കാട് വരെ വ്യാപിച്ചു കിടക്കുന്ന കോടികളുടെ അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ജ്വല്ലറി ഉടമയും ഗ്രൂപ്പ് ചെയര്‍മാനുമായ മുഹമ്മദ്
മന്‍സൂര്‍ ,ഗുല്‍സാര്‍ അഹമ്മദ്, അബ്ദുല്‍ ഹക്കിം , എം. അമീന്‍ ,എസ്. ഷാരുഖ് ഖാന്‍, അഷ്‌റഫ് എന്നിവര്‍ അടക്കമുള്ള പ്രതികള്‍ക്കാണ് ജാമ്യം നിരസിച്ചത്.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ജി.രാജേഷിന്റേതാണുത്തരവ്.പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കേണ്ടതുണ്ടെന്ന അഡി. പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാറിന്റെ വാദം അംഗീകരിച്ചു കൊണ്ടാ
ണ് 6 പ്രതികളുടെയും ജാമ്യ ഹര്‍ജികള്‍ തള്ളിയത്. ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 17 കേസുകളിലാണ് ജാമ്യം നിരസിച്ചത്.
ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയോളം രൂപയുടെ തട്ടിപ്പ് കേസ് നിലവിലുണ്ട്.
പരാതി കൊടുത്താല്‍ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ടായെന്ന് ഇരകള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് നിക്ഷേപകരുടെ ആരോപണം.
മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2025 ജനുവരിയില്‍ പ്രതികള്‍ ഒളിവില്‍ പോയി. തട്ടിപ്പിനിരയായവരില്‍ 99.9 ശതമാനം പേരും മുസ്ലിംകളാണെന്നും നിക്ഷേപകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചത്. 10 ശതമാനം ഏജന്‍സി കമീഷന്‍ നല്‍കിയതിനാല്‍ അവര്‍ വീടുകള്‍ കയറിയിറങ്ങി നല്ലനിലയില്‍ കാമ്പയിന്‍ നടത്തി.
https://www.facebook.com/Malayalivartha