കല്ലറ പൊളിച്ച് അലറി വിളിച്ച് രഞ്ജിത്ത്; ആട്ടിയോടിച്ചു...തലയ്ക്ക് മുകളിൽ ശാപം, അസ്ഥിവാരം തകർന്ന് വസന്ത

കോടതിയുടെ പരിഗണനയിലുള്ള കേസ് പരാജയപ്പെടുമെന്ന ഭീതിയിൽ, കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ കല്ലറ പൊളിക്കാൻ ശ്രമിച്ച ദമ്പതികളുടെ ഇളയ മകനായ ശ്രീജിത്തിന്റെ ശ്രമം. ഇത് വരെയാണ് മലയാളികൾ കണ്ടിരിക്കുന്നത്. എന്നാൽ സംഭവത്തിന് ശേഷം അവൻ എവിടെയെന്നുള്ള അന്വേഷണത്തിലായിരുന്നു മലയാളി വാർത്ത. അന്വേഷണം ചെന്നെത്തിയത് മരണപ്പെട്ട രാജന്റെ അച്ഛമ്മയായ തുളസിയുടേയും രജ്ജിത്തിന്റെ അഡ്വക്കേറ്റ് എൽഎസ് ഷീലയുടേയും അടുത്താണ്.
രജ്ഞിത്തിൻറെ അച്ഛമ്മ പറയുന്ന പ്രകാരം വീടും സ്ഥലവും ദമ്പതികളെ അടക്കം ചെയ്ത വീട്ടുമുറ്റത്തുള്ള കല്ലറയും പൊളിച്ച് മാറ്റാൻ നടപടിയുടൻ ഉണ്ടാകുമെന്ന നിർദ്ദേശ പ്രകാരമാണ് അവൻ പ്രകോപിതനായി പ്രശ്നമുണ്ടാക്കിയതെന്ന് പറയുന്നു.
അതേ സമയം പ്രശ്നം പരിഹരിച്ച് വീട് വിട്ട് കിട്ടാൻ ഏഴ് ലക്ഷം രൂപയെങ്കിലുമാകുമെന്നാണ് രജ്ഞിത്തിനോട് അഡ്വക്കേറ്റ് പറഞ്ഞതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ആ ആരോപണം Advocate L.S.Sheela പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ 2020 ഡിസംബർ 22നായിരുന്നു വിവാദമായ സംഭവം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രാജനും അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. രാജന് ഭൂമിയിൽ അവകാശമില്ലെന്നും ഒഴിയണമെന്നും കോടതിയുടെ ഉത്തരവുണ്ടായി. പിന്നാലെ വിധി നടപ്പാക്കാൻ കോടതിയിൽനിന്ന് അധികൃതരെത്തിയപ്പോഴാണ് രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇരുവരും ഡിസംബർ 28ന് മരിച്ചു.
മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് വിവാദമായ വീട്ടുമുറ്റത്തുതന്നെ മൺവെട്ടിയുമായി ശവക്കുഴി എടുക്കാൻ ആരംഭിച്ചത് അന്ന് പ്ലസ്ടു വിദ്യാർഥിയായിരുന്ന രഞ്ജിത്ത് ആയിരുന്നു. പൊലീസ് ആദ്യം എതിർക്കാൻ എത്തിയെങ്കിലും പിന്നീടു പിന്മാറി. രക്ഷിതാക്കൾ ഉറങ്ങുന്ന മണ്ണ് തനിക്കും ജേഷ്ഠൻ രാഹുലിനുമായി നൽകുമെന്ന് മുഖ്യമന്ത്രി വാക്കു നൽകിയെന്നും അതു വിശ്വസിച്ചാണ്, പണം കൊടുത്ത് ഭൂമി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയ വ്യവസായ പ്രമുഖനെ മടക്കിയതെന്നും രഞ്ജിത് പറഞ്ഞു.
പിന്നീട്, വീടു നിർമിച്ചു നൽകാൻ 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും ഭൂമി ഏറ്റെടുത്ത് നൽകിയില്ല. ഇതോടെ വീട് നിർമാണം മുടങ്ങി. വൈദ്യുതി പോലും ഇല്ലാത്ത വീട്ടിൽ കഴിയുന്ന ഈ സഹോദരങ്ങളുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ സന്നദ്ധ സംഘടന, ഇവർക്ക് അതേ സ്ഥലത്തു വീടു നിർമിച്ചു നൽകി. വൈദ്യുതിക്കു വേണ്ടി സോളർ പാനലുകളും അവർ സ്ഥാപിച്ചു.
രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണാനന്തരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പ്രതികളായെന്ന ആരോപണവുമായി മകൻ രഞ്ജിത്ത്. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിനെ തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഇരുവർക്കും ചുമത്തിയതെന്നും രഞ്ജിത്ത് പറയുന്നു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
https://www.facebook.com/Malayalivartha