പ്രാര്‍ത്ഥനയോടെ മലയാളികള്‍... പ്രിയപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടലുകള്‍, അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്നും പിന്തുണ

ജൂലൈ 16 ലേക്ക് ഒറ്റ ദിവസം മാത്രം. യെമനില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചെന്ന വാര്‍ത്ത മനുഷ്യ സ്നേഹികളായ മുഴുവന്‍ പേരുടെയും മനസ്സിനെ മരവിപ്പിക്കുന്നുണ്ട്. നിമിഷയുടെ അഭിഭാഷകന്‍ അറിയിച്ചതിനു ബാക്കിയായി ഒരു തുടര്‍ വാര്‍ത്ത കേള്‍ക്കരുതേ എന്ന പ്രാര്‍ഥനയിലാണ് ഏവരും.
യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2020 ജൂലൈയില്‍ നിമിഷപ്രിയ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും അത് ഒരു മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ന്നു വരുന്നതും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെടുന്നതുമെല്ലാം ഓര്‍ക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍.
'20 വര്‍ഷം നീണ്ട മാധ്യമ പ്രവര്‍ത്തനത്തിനിടെ ഏറ്റവും സങ്കടത്തോടെ ചെയ്ത അഭിമുഖ റിപ്പോര്‍ട്ടുകളിലൊന്നാണ് 2020 ഓഗസ്റ്റില്‍ നിമിഷപ്രിയയുമായുണ്ടായത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഒരാളുമായി വിഡിയോ കോള്‍ ചെയ്യുന്ന അനുഭവവും ആദ്യം. ഇതിനായി വഴി തുറന്നതാകട്ടെ മലപ്പുറം സ്വദേശിനിയും അഭിഭാഷകയുമായ സുധ മഞ്ചേരിയുടെ ഒരു ഫോണ്‍കോള്‍. കേസിനെക്കുറിച്ചു കൃപ മരിയ എന്ന പ്രവാസി യുവതി ചെയ്ത ലൈവ് വിഡിയോ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടായിരുന്നു വിളി.
കൃപയില്‍ നിന്നു നമ്പര്‍ സംഘടിപ്പിച്ചു നിമിഷയെ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ജയിലിലേയ്ക്കു ഫോണ്‍ ചെയ്ത് ഇവരുമായി സംസാരിക്കാമെന്നു കൃപ മരിയ പറഞ്ഞെങ്കിലും ഉറപ്പില്ലാതെയായിരുന്നു ബന്ധപ്പെടാനുള്ള ശ്രമം. അതുകൊണ്ടു തന്നെ കോള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള തയാറെടുപ്പുമുണ്ടായില്ല.
പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ ഉച്ചഭക്ഷണത്തിനു വീട്ടിലെത്തുമ്പോഴായിരുന്നു മിസ് കോള്‍ കണ്ട് നിമിഷയുടെ വിളി തിരിച്ചെത്തുന്നത്. ബോട്ടിം പോലെ ഒരു ആപ്പിലായിരുന്നു കോള്‍ വന്നത് എന്നാണ് ഓര്‍മ. അതും വിഡിയോ കോള്‍. അരമണിക്കൂറോളം നീണ്ട സംഭാഷണം റെക്കോര്‍ഡു ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ പോയി. പകരം കിട്ടിയത് ഏതാനും സ്‌ക്രീന്‍ഷോട്ടുകള്‍ മാത്രം. അന്നെടുത്ത ഏതാനും സ്‌ക്രീന്‍ഷോട്ടുകള്‍ പിന്നീട് വാര്‍ത്തകള്‍ക്കൊപ്പം ഉപയോഗിച്ചിട്ടുണ്ട്.
സംസാരത്തിനിടെ എട്ടുവയസ്സുകാരിയായ മകള്‍ നിയ വന്നു ഫോണിലേക്ക് എത്തി നോക്കി. പിന്നെ അവളോടായി കുറെ നേരം സംസാരം. വളരെ ശാന്തഭാവത്തില്‍ മാത്രം സംസാരിച്ച നിമിഷയില്‍ മരണം മുന്നില്‍ കാണുന്നതിനിന്റെ ഭീതി നിഴലിച്ചു കാണാമായിരുന്നു. ഏറെ നാളായി കാണാനാകാത്ത സ്വന്തം മകളെ ഓര്‍ത്തിട്ടെന്നവണ്ണം നിമിഷ കുറെ നേരം അവളോടും സംസാരിച്ചു. വിശേഷങ്ങള്‍ ചോദിച്ചു. ഇപ്പോഴും നിമിഷയുടെ വാര്‍ത്തകള്‍ വരുമ്പോള്‍ അന്നു സംസാരിച്ച ആന്റിയല്ലേ, അയ്യോ അവരു മരിക്കേണ്ടി വരുമോ എന്നു മകള്‍ സങ്കടപ്പെടുന്നതു കാണാറുണ്ട്. ഏയ് അതു വേണ്ടി വരില്ല, മരിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെന്നു പറയുമ്പോഴാണ് അവള്‍ക്ക് ആശ്വാസമാകുക.
അതുവരെ ക്രൂരമായ കൊലപാതകം നടത്തി പിടിക്കപ്പെട്ടു ജയിലിലായ നിമിഷപ്രിയയെ കുറിച്ചായിരുന്നു വാര്‍ത്തകള്‍ ഏറെയും. എന്തുകൊണ്ടു താന്‍ കൊലപാതകിയായി എന്നു നിമിഷ തന്നെ വിശദീകരിക്കുന്നതായിരുന്നു അന്ന് പ്രസിദ്ധീകരിച്ച അഭിമുഖ റിപ്പോര്‍ട്ട്. ഒരു യുവതി എന്ന നിലയില്‍ അനുഭവിക്കാവുന്ന എല്ലാ ക്രൂരതകളും സുഹൃത്തായി സഹായിക്കാന്‍ എന്ന പേരില്‍ എത്തിയ ഒരാളില്‍ നിന്നുണ്ടാകുക. അതില്‍ നിന്നു രക്ഷ പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാകുക. അയാളെ മയക്കി കിടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെ മരിച്ചെന്നു സംശയിച്ചു കൊലപ്പെടുത്തേണ്ടി വരിക, ഒടുവില്‍ നുറുക്കി കഷണങ്ങളാക്കി ഒളിപ്പിച്ചു രക്ഷപെടാന്‍ നടത്തിയ ശ്രമം വിഫലമാകുക - എല്ലാം അവര്‍ വിശദീകരിച്ചു. ഇതിനെല്ലാം സഹായം ചെയ്ത സഹപ്രവര്‍ത്തയാകട്ടെ നിമിഷയ്ക്കൊപ്പം ജയില്‍ ശിക്ഷയിലുമായി.
കുറ്റപ്പെടുത്തിയിരുന്നവര്‍ പലരും നിമിഷ അനുഭവിക്കേണ്ടി വന്ന ദുരിതം വായിച്ചു തലയില്‍ കൈ വച്ചുപോയി. ഇതിനിടെ എറണാകുളത്ത് ഒരു വീട്ടില്‍ ജോലി ചെയ്തു ജീവിച്ചിരുന്ന നിമിഷയുടെ അമ്മയുടെയും ഭര്‍ത്താവിന്റെയും അഭിമുഖങ്ങളും ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. നേരത്തേയും നിമിഷപ്രിയ കേസില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും യഥാര്‍ഥ സംഭവം പ്രതിയില്‍ നിന്നു തന്നെ കേട്ടറിഞ്ഞുള്ള റിപ്പോര്‍ട്ട് ആദ്യമായാണു പുറത്തു വരുന്നത്. അതുകൊണ്ടു തന്നെയാവണം സംഭവം ഏറെ ശ്രദ്ധിക്കപ്പെടുകയും കൂടുതല്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തത്. നിമിഷയെ രക്ഷിച്ചു നാട്ടില്‍ കൊണ്ടു വരുന്നതിനുള്ള ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു.
യുകെ പ്രവാസികളായ ജയന്‍ എടപ്പാളും ആഷിക്ക് മുഹമ്മദ് നാസറും അഭിഭാഷക ദീപയും മൂസമാഷും കുഞ്ഞഹമ്മദ് കൂരാച്ചുണ്ടുമെല്ലാം അഡ്മിന്‍മാരായി വാട്‌സാപ്ഗ്രൂപ്പ് ആരംഭിച്ചു. പരമാവധി മാധ്യമപ്രവര്‍ത്തകരെയും പങ്കാളികളാക്കി. കോവിഡ് കാലമായിരുന്നതിനാല്‍ ഇടയ്ക്കിടെ ഓണ്‍ലൈന്‍ മീറ്റിങ് നടത്തി പദ്ധതികള്‍ തയാറാക്കുന്നതും പതിവായി. പ്രവാസികള്‍ പലരും സഹായ ഹസ്തവുമായി മുന്നോട്ടു വന്നു. കേന്ദ്ര തലത്തില്‍ നിന്നുള്ള ഇടപെടല്‍ മുതല്‍ ഉണ്ടായെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴകള്‍ നിഴലിക്കുന്നുണ്ടായിരുന്നു. സഹായം വാങ്ങിത്തരാമെന്നു വാഗ്ദാനം നല്‍കി ചിലര്‍ പണം തട്ടിയതാകാമെന്ന സംശയം വരെ ഇതിനകം ഉയര്‍ന്നെങ്കിലും ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.'
യെമന്‍ സനയിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോടു സ്വദേശിനി നിമിഷപ്രിയയുടെ വാട്‌സാപ് ഡിപിയില്‍ ഒരു ഉദയ സൂര്യന്റെ ചിത്രമാണ്. ജീവിതത്തില്‍ ഇനിയും ഒരു പ്രഭാതം ഉദിച്ചുയരുമെന്ന പ്രതീക്ഷ നിറഞ്ഞ ചിത്രം. എപ്പോള്‍ വേണമെങ്കിലും പട്ടാളക്കാര്‍ വന്ന് മരണത്തിലേയ്ക്ക് വിളിച്ചു കൊണ്ടു പോകാം, മനസ്സില്‍ നിറയെ ഭീതിയുണ്ടെങ്കിലും എവിടെ നിന്നെങ്കിലും തനിക്കായി ഒരു ശുഭവാര്‍ത്ത എത്തുമെന്ന പ്രതീക്ഷയിലാണ് നിമിഷ...
അതേസമയം യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കി. സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സന്‍ അഡ്വ. ദീപ ജോസഫ് ആണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലിയ്ക്ക് നിവേദനം നല്‍കിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലില്‍ ആക്ഷന്‍ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ആക്ഷന്‍ കമ്മിറ്റി നേതാക്കളാണ് കാന്തപുരത്തെ സന്ദര്‍ശിച്ച് നന്ദി രേഖപ്പെടുത്തിയത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അതേ സമയം ദിയാധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്നലെ നോര്‍ത്ത് യമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് പിന്തുണ നല്‍കുമെന്ന് വ്യവസായി എം എ യൂസഫലി. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും എം എ യൂസഫലി വ്യക്തമാക്കി. നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി യൂസഫലി കൂടി ഇടപെടുന്നതായി റിട്ടയേഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അറിയിച്ചിരുന്നു.
ചര്‍ച്ചകളിലും ദയാധനം സമാഹരിക്കുന്നതിലും യൂസഫലിയുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചകളെല്ലാം എകോപിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വൈകാതെ ആരൊക്കെ യെമനിലേക്ക് പോകണമെന്നതില്‍ തീരുമാനമെടുക്കും. ഇന്ത്യയില്‍ നിന്നുള്ള സംഘം യെമനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചേര്‍ന്നാകും മോചനത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുക.
നിമിഷ പ്രിയയെ ബ്ലഡ് മണി നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരിക്കും നേതൃത്വം നല്‍കുക എന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ചര്‍ച്ച നടത്തി നിമിഷയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള 'സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' ന്റെ ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുന്നത്.
യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചര്‍ച്ചകളുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ ഇന്നും ചര്‍ച്ച നടക്കുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചര്‍ച്ച നടക്കുന്നത്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരന്‍ ആണ് ചര്‍ച്ച നടത്തുന്നത്.
നോര്‍ത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്തായാലും നിമിഷ പ്രിയ തിരിച്ചു വരും എന്ന് തന്നെയാണ് ഏവരുടേയും വിശ്വാസം.
https://www.facebook.com/Malayalivartha