വധശിക്ഷ നാളെ നടക്കില്ല..? അവളെ കൊല്ലണമെന്ന് മലയാളികൾ ഒരുത്തനെ വെട്ടി നുറുക്കിയില്ലേ ചെറ്റത്തരം പുറത്ത്..!ഇസുദിന്‍ യെമനിൽ

നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനഘട്ടത്തിലും തീവ്രപരിശ്രമം. കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ ഇടപെട്ടതോടെ, സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. യമന്‍ ഭരണകൂട പ്രതിനിധികളും ഗോത്രത്തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ, കാന്തപുരം, കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയുടെ സഹോദരനുമായി സംസാരിച്ചു. ഷെയ്ഖ് ഹബീബ് ഉമര്‍ മുഖേനയാണ് കുടുംബവുമായി ബന്ധപ്പെട്ടത്. ദയാധനം നല്‍കാമെന്നും മാപ്പ് നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയോട് കുടുംബം അനുകൂലമായി പ്രതികരിച്ചാല്‍, നിമിഷപ്രിയയ്ക്ക് അനുകൂല സാഹചര്യം ഒരുങ്ങും. മോചനത്തിനായി ഇടപെടണമെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ കാന്തപുരത്തോട് അഭ്യര്‍ഥിച്ചിരുന്നു.
വടക്കന്‍ യമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജി, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.
ഈ വരുന്ന 16ാം തിയ്യതി ബുധനാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ യെമനിൽ വെച്ച് നടപ്പാക്കാന്‍ പോകുന്നത്. അവസാന നിമിഷവും നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാനുളള സാധ്യതകളാണ് പലവഴിക്കും നോക്കുന്നത്.
തന്റെ ജീവന്‍ രക്ഷിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടുളള നിമിഷ പ്രിയയുടെ വൈകാരിക സന്ദേശം അതിനിടെ ജയിലില്‍ നിന്ന് പുറത്ത് വന്നിരുന്നു. കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഇടപെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരും നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി ചേര്‍ന്നിരിക്കുകയാണ്.
യെമനിലേക്ക് നേരിട്ട് പോകുക ബുദ്ധിമുട്ടാണ്. അതിനാൽ ഒമാനിലേക്ക് പോയി ചർച്ചകൾ ത്വരിതപ്പെടുത്താനാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം. നിമിഷ പ്രിയയുടെ ഭർത്താവുമായി ബോബി സംസാരിച്ചിരുന്നു. നിമിഷ പ്രിയയുടെ രക്ഷാപ്രവര്‍ത്തന ഫണ്ടിലേക്ക് ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി 1 കോടി രൂപയാണ് ബോബി ചെമ്മണ്ണൂര്‍ സംഭാവന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. അത് കൂടാതെ തന്റെ അബുദാബിയിലുളള അബ്ദുള്‍ റൗഫ് എന്ന സുഹൃത്തുമായി ചേര്‍ന്ന് കൊണ്ട് നിമിഷ പ്രിയയെ തിരിച്ച് എത്തിക്കാനുളള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
അബ്ദുള്‍ റൗഫിന്റെ സുഹൃത്താണ് യെമനിലുളള ഇസുദിന്‍ എന്ന ബിസിനസ്സുകാരന്‍. ദുബായില്‍ ഇദ്ദേഹം ബിസിസ്സുകാരനാണ്. അദ്ദേഹം തന്റെ വീഡിയോകള്‍ ഒക്കെ കാണാറുണ്ട്. അങ്ങനെയാണ് അബ്ദുള്‍ റൗഫ് വഴി തന്റെ അടുത്തേക്ക് എത്തുന്നത്. നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ചുളള സംസാരം വന്നപ്പോള്‍ ഇസുദിന്‍ പറഞ്ഞത് അദ്ദേഹത്തിന് അവരെയൊക്കെ പരിചയമുണ്ട് എന്നാണ്.
അവിടുത്തെ ഗ്രാമത്തലവനും പിന്നെ കൊല്ലപ്പെട്ട ആളുടെ കുടുംബാംഗങ്ങളും ഒക്കെക്കൂടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. കഴിഞ്ഞ മാസം ശ്രമിച്ചപ്പോഴൊക്കെ മറ്റുളളവര്‍ക്ക് ഉണ്ടായത് പോലുളള അനുഭവം തന്നെയാണ് തനിക്കും ഉണ്ടായത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു. പണം കൊടുത്താലും കുടുംബത്തിലുളള ചിലരൊക്കെ നിമിഷപ്രിയയോട് ക്ഷമിക്കാന്‍ തയ്യാറല്ല. അതാണ് ഇവിടുത്തെ വലിയ വെല്ലുവിളി.
രണ്ട് ദിവസമായി ശ്രമങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇസുദീന്‍ അവിടെയുളള ഗ്രാമത്തലവനെ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി അവര്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തയ്യാറാണ് എന്നാണ് താനുമായി വീഡിയോ കോളില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞത്. ആ വീഡിയോ താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അതിനൊക്കെ ഒരു തെളിവ് വേണമല്ലോ. എന്ത് ചെയ്താലും ഒരു നെഗറ്റീവ് ഉണ്ടാകും, അത് താന്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അത് കാരണം പിന്മാറാന്‍ പറ്റില്ലല്ലോ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
അബ്ദുള്‍ റൗഫും അറബി പൗരനും ഒക്കെ സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകളും തന്റെ കൈവശം ഉണ്ട്. അതൊക്കെ മാധ്യമങ്ങള്‍ കൈമാറാന്‍ തയ്യാറാണ്. അവരെ വിശ്വസിച്ച് കൊണ്ടാണ് 1 കോടി രൂപ കൊടുക്കാന്‍ തീരുമാനിച്ചത്. ബാക്കി പണം പിരിച്ചെടുക്കണം. 34 കോടി ചോദിച്ചപ്പോള്‍ 44 കോടി തന്ന മലയാളികള്‍ കട്ടയ്ക്ക് നില്‍ക്കും. ഒരു അത്യാവശ്യം വന്നാല്‍ ജാതിയും മതവും കക്ഷി രാഷ്ട്രീയവും ഒക്കെ മറന്ന് ഒരുമിച്ച് നിന്ന് മലയാളികള്‍ ലോകത്തിന് മാതൃകയായിട്ടുണ്ട്. വീണ്ടും അത് ഇവിടെ ആവര്‍ത്തിക്കപ്പെടും. ആ ഒരു വിശ്വാസത്തിലാണ് ഇതിലേക്ക് ഇറങ്ങുന്നത്. നിമിഷപ്രിയ സഹായ കമ്മിറ്റി എത്ര പണം പിരിച്ചിട്ടുണ്ട് എന്നൊന്നും അറിയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha