പുനര്‍നിര്‍ണയിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഡിസംബര്‍ ആദ്യം തദ്ദേശ തിരഞ്ഞെടുപ്പ് നടന്നേക്കും....വിജ്ഞാപനം ഒക്ടോബര്‍ അവസാനം പുറത്തിറങ്ങിയേക്കും

പുനര്‍നിര്‍ണയിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഡിസംബര്‍ ആദ്യം തദ്ദേശ തിരഞ്ഞെടുപ്പ് നടന്നേക്കും.ഇതിനുള്ള വിജ്ഞാപനം ഒക്ടോബര്‍ അവസാനം പുറത്തിറങ്ങാനാണ് സാധ്യത.ഡിസംബര്‍ 20നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാകുന്നത്.
ത്രിതലപഞ്ചായത്തുകളില്‍ ജനസംഖ്യാനുപാതികമായി വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കാനുള്ള ഡീലിമിറ്റേഷന്‍ സമിതിയുടെ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. ജില്ലാപഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് 21ന് പുറത്തിറങ്ങും.
14 ജില്ലാപഞ്ചായത്തുകളിലായി 15 വാര്‍ഡുകളാണ് വര്‍ദ്ധിക്കുന്നത്. നിലവിലെ 331 വാര്‍ഡുകള്‍ 346 ആകും. 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയും ചെയ്തു. ബ്‌ളോക്കുകളില്‍ 187 വാര്‍ഡുകള്‍ വര്‍ദ്ധിച്ച് 2080ല്‍നിന്ന് 2267 ആയി .941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് 17,337 ആയി. 1375 വാര്‍ഡുകളാണ് വര്‍ദ്ധിച്ചത്. 87 മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകള്‍ പുതുതായി നിലവില്‍ വന്ന് 3113ല്‍ നിന്ന് 3241 ആയി. ആറ് കോര്‍പറേഷനുകളില്‍ ഏഴു വാര്‍ഡുകളും കൂടിയതോടെ വാര്‍ഡുകളുടെ എണ്ണം 414ല്‍ നിന്ന് 421 ആയി. ഇനി ഇതനുസരിച്ചുള്ള വോട്ടര്‍പട്ടിക തയ്യാറാക്കുകയും വേണം.
വീടുകളുടെ നമ്പരും മാറ്റി. വോട്ടര്‍പട്ടിക പുനഃക്രമീകരണങ്ങള്‍ അടുത്ത രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയുള്ളത്.
https://www.facebook.com/Malayalivartha