റോയ് തോമസ് വധക്കേസിന്റെ വിചാരണ പുനരാരംഭിച്ചു.... കേസിലെ ഒന്നാംപ്രതിയായ ജോളിക്കുവേണ്ടി ആളൂരിനു പകരം അഡ്വ. കെ.പി. പ്രശാന്ത്

അഭിഭാഷകനായ ബി.എ. ആളൂരിന്റെ മരണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിചാരണ പുനരാരംഭിച്ചു.
കേസിലെ ഒന്നാംപ്രതിയായ ജോളിക്കുവേണ്ടി ആളൂരിനുപകരം അഡ്വ. കെ.പി. പ്രശാന്ത് വക്കാലത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് വിചാരണനടപടികള്‍ മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാര്‍ മുന്‍പാകെ പുനഃരാരംഭിച്ചത്.
കേസിലെ 192-ാം സാക്ഷി സൈബര്‍ സെല്ലിലെ പോലീസുദ്യോഗസ്ഥന്‍ എം.കെ. ഷരേഷിനെ തിങ്കളാഴ്ച വിസ്തരിച്ചിരുന്നു. രണ്ടാംപ്രതിക്കുവേണ്ടി അഡ്വ. എം. ഷഹീര്‍ സിങ് എതിര്‍വിസ്താരം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. വിചാരണ 28-ന് തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha