ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ്ഉടമയും മാനേജറും തൂങ്ങിമരിച്ച നിലയില്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയേയും സ്റ്റാഫിനെയും കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉടമയായ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജര്‍ ദിവ്യമോള്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്. ദിവ്യമോള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചടയമംഗലം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കോഴിക്കോട് സ്വദേശി ഒരു വര്‍ഷമായി ഇവിടെ തുണിക്കട നടത്തിവരികയാണ്. ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ ചെല്ലാതിരുന്നപ്പോള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനക്കാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് ആള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്.
https://www.facebook.com/Malayalivartha