നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

ഏറെ കോളിളക്കം സൃഷ്ടിച്ച നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..
തെറ്റ് പറ്റിയതായി എഡിഎം നവീന്‍ ബാബു പറഞ്ഞതായി കുറ്റപത്രത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്.
പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്. അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍. കളക്ടറുടെ മൊഴിയില്‍ മന്ത്രി രാജന്റെ സ്‌റ്റേറ്റ്‌മെന്റ് പോലീസ് എടുത്തിട്ടുണ്ടോ എന്ന വ്യക്തമാല്ല. സ്വാഭാവികമായി ഇക്കാര്യം മന്ത്രിയോട് പോലീസ് തിരക്കേണ്ടതാണ്. ഏതായാലും നവീന്‍ ബാബുവിനെ അന്വേഷണത്തില്‍ കളക്ടര്‍ കൈവിട്ടുവെന്ന് സാരം.
ഈ മൊഴി ശരിയാണോ എന്ന് വെളിപ്പെടുത്തേണ്ടത് മന്ത്രി കെ രാജന്റെ ഉത്തരവാദിത്തമാണ്.യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറില്‍ എത്തിയെന്നും പി പി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫയലില്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നല്‍കിയത്. അതല്ലാതെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പിന്നീട് നവീന്‍ ബാബു ചേംബറിന്റെ വാതില്‍ വരെ പോയി തിരിച്ച് വന്നുവെന്നും അവരുടെ കയ്യില്‍ റെക്കോഡിങ് ഉണ്ട് എന്ന് തോന്നുന്നതായി പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ എഡിഎമ്മിനെ ആശ്വസിപ്പിച്ച് മടക്കി അയച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീന്‍ ബാബുവിനോട് പറഞ്ഞു എന്നാണ് കളക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെ ഈ വിവരങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിിരിക്കുന്നത്.
യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന് ഉറപ്പിക്കാനും ദിവ്യ നടത്തിയ നിയമപരമായ ഇടപെടലുകളാണെന്നും വരുത്താനുള്ള മൊഴികളാണ്.
https://www.facebook.com/Malayalivartha