ആദ്യമായിട്ട് നിമിഷ പ്രിയയുടെ വാർത്ത വന്നത് എങ്ങനെയാണ്..? 'യെമനിൽ പാലക്കാട് സ്വദേശിനി ഭർത്താവിനെ 110 കഷ്ണങ്ങളാക്കി..'പിന്നീട് അങ്ങോട്ട് ഇതുവരെയുള്ള മാറ്റങ്ങൾ..

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപെട്ടു ചർച്ചകൾ നടക്കുന്നതിനിടയിൽ ഇപ്പോൾ ഫേസ് ബുക്കിൽ കാണാൻ ഇടയായ ഒരു പോസ്റ്റിനെ കുറിച്ചാണ് പറയുന്നത് . ഇതിൽ ആ വ്യക്തി പങ്കു വച്ചിട്ടുള്ളത് ഒരു പത്ര കട്ടിങ്സ് ആണ് . അതിൽ ആദ്യമായിട്ട് നിമിഷ പ്രിയയുടെ വാർത്ത വന്നത് എങ്ങനെയായാണെന്നും അതിൽ നിന്നും ഇത്രത്തോളം വർഷങ്ങൾ പിന്നിടുമ്പോൾ അതെവിടെ എത്തി നിൽക്കുന്നു എന്നുള്ളതും നമ്മുക്ക് കൃത്യമായി വായിച്ചെടുക്കാം . ആദ്യം വന്ന ആ വാർത്തയുടെ തലക്കെട്ട്..
യെമനിൽ പാലക്കാട് സ്വദേശിനി ഭർത്താവിനെ 110 കഷ്ണങ്ങളാക്കി . സന; യെമനിൽ മലയാളി നേഴ്‌സ് സ്വദേശിയായ ഭർത്താവിനെ 110 കഷ്ങ്ങളാക്കി വെട്ടിനുറുക്കി മുങ്ങി . പാലക്കാട് കൊല്ലംകോട് സ്വദേശിനി നിമിഷപ്രിയ ടോമി തോമസിനെയാണ് യെമൻ പോലീസ് തിരയുന്നത് . നാലു ദിവസം മുൻപാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു . ഇവർ താമസിക്കുന്ന വീട്ടിലെ വെള്ളടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത് . നാലു ദിവസം കഴിഞ്ഞു ദുർഗന്ധം വമിച്ചപ്പോഴാണ് സമീപവാസികളുടെ പരാതിയെ തുടർന്ന് പോലീസ് താമസ സ്ഥലത്ത് തിരച്ചിൽ നടത്തിയത് .
സംഭവത്തിന് ശേഷം കാണാതായ നിമിഷപ്രിയയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി , യെമനിലെ അൽ ദേയ്ദിലെ ആശുപത്രിയിലാണ് ഇവർ ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു . ഇരുവരേയും അൽ ദേയ്ദിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു .ഇതാണ് വർഷങ്ങൾക്ക് മുൻപ് നിമിഷപ്രിയയുടെ ചരിത്രം എല്ലാം അറിയുന്നതിന് മുൻപുള്ള വാർത്ത . ഇതിൽ നിന്നെല്ലാം തന്നെ ആ ക്രൂരതയുടെ ആഴം എത്രത്തോളമെന്ന് മനസിലാകും , ഇത് നിമിഷ പ്രിയയെ യെമൻ പോലീസ് പിടികൂടുന്നതിന് മുൻപുള്ള വാർത്തയാണ് . അതിന് ശേഷം പിന്നീട് ‘‘ഇനി മരിക്കാനാണു വിധിയെങ്കിലും സത്യം എല്ലാവരും അറിയണം.
എന്നോട് ഒരിക്കലെങ്കിലും സംസാരിക്കാതെ, ആരൊക്കെയോ പറഞ്ഞ കഥകളാണ് നാട്ടിൽ എല്ലാവരും അറിഞ്ഞത്. ഇപ്പോൾ ജീവിതത്തിലേക്കു തിരിച്ചു വരാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പ്രതീക്ഷയുണ്ട്.’’ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ സനായിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന നിമിഷപ്രിയ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. ഇന്ന് നിമിഷപ്രിയയും അവരുടെ കുടുംബവും മാത്രമല്ല, കേരളം മുഴുവൻ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നുള്ളത് കാത്തിരിക്കുകയാണ് .
തലാലിന്റെ കുടുംബത്തിന്റെ കയ്യിലാണ് നിമിഷപ്രിയയുടെ വിധി. ദയാധനം സ്വീകരിച്ച് മാപ്പു നൽകാൻ അവർ തയാറായാൽ മാത്രമേ നിമിഷപ്രിയയ്ക്കു ജയിലിൽനിന്ന് പുറത്തിറങ്ങാനാകു.2008 ൽ ജോലിക്കായി യെമനിലേക്കു പോയി. യെമന്റെ തലസ്ഥാനമായ സനായിലെ സർക്കാർ ആശുപത്രിയിൽ നഴ്സായി ജോലിക്ക് കയറി. സ്വന്തം സ്ഥാപനം തുടങ്ങാൻ 2014ൽ ജോലി രാജിവച്ചു. എന്നാൽ യെമനിലെ നിയമപ്രകാരം യെമൻ പൗരൻമാർക്ക് മാത്രമേ അവിടെ സ്ഥാപനം തുടങ്ങാനുള്ള
ലൈസൻസ് കിട്ടുകയുള്ളൂ.അപ്പോഴാണ് യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ പരിചയപ്പെടുന്നത്. വസ്ത്രവ്യാപാരിയായിരുന്ന തലാലുമായി ചേർന്നാണ് 2015ൽ പ്രിയ അൽ അമൻ മെഡിക്കൽ ക്ലിനിക് തുടങ്ങുന്നത്.ബിസിനസ് പങ്കാളിയെന്ന രീതിയിൽ നല്ല രീതിയിലായിരുന്നു ആദ്യകാലത്ത് തലാലിന്റെ പെരുമാറ്റം.
https://www.facebook.com/Malayalivartha