മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻ്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വള്ളികുന്നം സ്വദേശി ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷൻ്റെ കേരള റീജ്യണൽ ഓഫീസിലെത്തി പരാതി നൽകി ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി. സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ജി ധന്യ പരാതി സ്വീകരിച്ചു.
പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്ത സംഭവങ്ങളിൽ അടിയന്തിര ധനസഹായത്തിന് മരണപ്പെട്ടയാളുടെ കുടുംബത്തിന് അർഹതയുണ്ട്. ഇത് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
#ഒപ്പമുണ്ട്ബിജെപി
#മാറാത്തത്ഇനിമാറും.
https://www.facebook.com/Malayalivartha