ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..

പൊലീസിനെയും ഫോറിനേഴ്സ് റീജിയണല്‍ റജിസ്ട്രേഷന്‍ ഓഫീസിനെയും വട്ടം കറക്കുന്നു.കര്‍ണാടകയിലെ ഒരു ഗുഹയില്‍ ഒരു റഷ്യന്‍ വനിത രണ്ട് പെണ്‍മക്കളോടൊപ്പം വളരെ നാളുകളായി താമസിച്ചതായി ഈയിടെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. . ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് യുവതി നിര്‍ബന്ധം തുടരുകയാണ്. അതിനിടെ കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇവരുടെ പങ്കാളിയായ ഇസ്രയേല്‍ പൗരന്‍ ഡ്രോര്‍ ഗോള്‍ഡ്സ്റ്റിയിന്‍ രംഗത്തെത്തി .
ആദ്യം ഇതിന്റെ പശ്ചാത്തലം കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് പോലീസ്. ഈ മാസം ഒമ്പതിനാണ് ഗോവാ അതിര്‍ത്തിയിലുള്ള ഗോകര്‍ണ വന മേഖലയിലെ രാംതീര്‍ത്ഥ കുന്നുകള്‍ക്ക് സമീപം പട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരാണ് ഇവരെ കണ്ടെത്തിയത്. നീന കുട്ടിന എന്നാണ് ഇവരുടെ പേര്. നാല്‍പ്പതുകാരിയായ ഇവര്‍ക്കും അഞ്ചും ആറും വയസുള്ള രണ്ട് പെണ്‍മക്കള്‍ക്കും ഇന്ത്യയില്‍ താമസിക്കാനുള്ള മതിയായ രേഖകള്‍ കൈവശം ഇല്ലായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
ബംഗളൂരുവിന് അടുത്തുള്ള വിദേശികള്‍ക്കായുള്ള തടവറയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കുട്ടീന താനും കുട്ടികളും ഗുഹയിലെ ജീവിതം ഏറെ ഇഷ്ടപ്പെട്ടിരുന്നതായും പ്രകൃതിയുമായി ഒത്ത് ചേര്‍ന്ന് ജീവിക്കാനുള്ള വലിയൊരു അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നുമാണ് വെളിപ്പെടുത്തിയത്. പ്രകൃതിയുമായി ഇഴുകി ചേര്‍ന്ന് ജീവിച്ചത് തങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്തു എന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവരെ കണ്ടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും വന്യമൃഗങ്ങള്‍ സൈര്യവിഹാരം നടത്തുന്ന ഈ വനമേഖലയില്‍
ഇവര്‍ എങ്ങനെയാണ് എത്തിയത് എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഇവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എത്ര കാലമായി ഇവിടെ താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. വിദേശ വിനോദ സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണിത്. എന്നാല്‍ ഇവിടെ ധാരാളം പാമ്പുകള്‍ ഉണ്ട്. മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണ് പ്രത്യേകിച്ച് മഴക്കാലത്ത്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെ പോലീസ് പട്രോളിംഗ് ആരംഭിച്ചത്.ഗുഹയുടെ പുറത്ത് വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
പോലീസ് എത്തിയപ്പോള്‍ ഗുഹയുടെ ഉള്ളില്‍ നിന്ന് ഒരു ചെറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടി വരികയായിരുന്നു. കുട്ടിയെ പിന്തുടര്‍ന്ന് ചെന്ന് പരിശോധിക്കുമ്പോഴാണ് കുട്ടീനയേയും മറ്റൊരു കുട്ടിയേയും കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി, പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തിയതായും അദ്ദേഹം ഒരു ഇസ്രായേലി ബിസിനസുകാരനാണെന്നും പോലീസ് വ്യക്തമാക്കി.എന്നാല്‍ ഇയാള്‍ പറയുന്നത് കുട്ടീന ഗോവയില്‍ വെച്ച് തന്നോട് പറയാതെ പോയതാണെന്നും ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ്.
https://www.facebook.com/Malayalivartha