മിഥുനെ കൊന്നുതിന്നിട്ട് മന്ത്രിയുടെ നെറികേടെന്ന് ; ശിവന്‍ കുട്ടിക്ക് നേരെ വന്‍ പൊട്ടിത്തെറി

പ്രിയപ്പെട്ട മിഥുന്റെ സ്‌കൂളില്‍...അനസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. തേവലക്കര സ്‌കൂളില്‍ ശിങ്കിടികളോടൊപ്പം പോയി അവിടെ നിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ തള്ളി മന്ത്രി ശിവന്‍ കുട്ടി തള്ളിയ ഡയലോഗ്. കൊള്ളാം മന്ത്രി, ഡയലോഗൊക്കെ നല്ലതാ പക്ഷെ ഏക്ഷന്‍ അത്ര പോര. വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം അല്ലാതെ അടിമക്കമ്മികളുടെ കൈയ്യടിക്ക് വേണ്ടിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ഇമ്മാതിരി ഗിമ്മിക്ക് കാണിക്കരുത്. തേവലക്കര സ്‌കൂളില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടിയെടുത്തു പക്ഷെ സസ്‌പെന്‍ഷന്‍ കിട്ടിയത് പ്രധാനദ്ധ്യാപികക്ക് മാത്രം. എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ പ്രധാനികളെയൊന്നും ഇതുവരെ തൊട്ടിട്ടില്ല. പ്രധാനികളെ എങ്ങനെ തൊടും അവരെല്ലാം സിപിഎമ്മുകാരാണ്. ത്രീഫേസ് വൈദ്യുതലൈനിന് തൊട്ടുചേര്‍ന്ന് സൈക്കിള്‍ ഷെഡ് നിര്‍മിച്ച സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വീഴ്ചയെപ്പറ്റി മന്ത്രി ഒന്നും പറയുന്നില്ല. ഉത്തരവാദികള്‍ക്കെതിരേ ഒരു നടപടിയും ഇതുവരെ വന്നിട്ടുമില്ല. വൈദ്യുതലൈനിന് 88 സെന്റീമീറ്റര്‍മാത്രം താഴെ എങ്ങനെ ഷെഡ് നിര്‍മിച്ചെന്നറിയില്ല.
പ്രധാനദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് തടിതപ്പാമെന്നാണ് മന്ത്രി കരുതുന്നത്. എന്നാല്‍ ഒത്തില്ല ശിവന്‍കുട്ടിക്ക് പണി പാലും വെള്ളത്തില്‍ കിട്ടി. കടുത്ത നടപടി എടുത്തെന്ന് മന്ത്രി തള്ളിയത് കേട്ടാല്‍ തോന്നും അവിടെ ഷെഡ്ഡ് പണിതത് പ്രധാനദ്ധ്യാപിനക സ്വന്തം ഇഷ്ടപ്രകാരം ആണെന്ന്. സഖാക്കള്‍ ഭരിക്കുന്ന സ്‌കൂളില്‍ ഒരില അനങ്ങണേല്‍ സഖാക്കള്‍ വിചാരിക്കണം. സ്‌കൂളിലെ പല നിര്‍മിതികളും അനധികൃതമാണ്. ആ സ്‌കൂളില്‍ നേരിട്ട് പോയി വിലയിരുത്തിയെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടും അനധികൃത നിര്‍മാണങ്ങള്‍ എന്തേ കണ്ണില്‍പ്പെട്ടില്ലേ. എന്നിട്ട് അതിന് കാരണക്കാരായവര്‍ക്ക് നേരെ എന്ത് നടപടി ശിവന്‍ കുട്ടി സ്വീകരിച്ചു. അത് ജനങ്ങളോട് നേരിട്ട് പറയണം. അല്ലാതെ ഒരു അദ്ധ്യാപികയെ മാറ്രിനിര്‍ത്തിയെന്ന് വീമ്പിളക്കിയിട്ട് കാര്യമില്ല.
ഓരോവര്‍ഷവും ലൈനില്‍ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും 13കാരന്‍ മരിക്കുന്നതുവരെ കണ്ണടച്ചു. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഒത്തനടുവിലൂടെ നാലരമീറ്റര്‍ ഉയരത്തില്‍ വൈദ്യുതലൈന്‍ വലിച്ച കെഎസ്ഇബി അധികൃതരുടെ നടപടി ഗുരുതരവീഴ്ചയാണ്. മന്ത്രിതന്നെ വീഴ്ച സമ്മതിക്കുകയുംചെയ്തു. പക്ഷേ, പാപഭാരമെല്ലാം പ്രധാനാധ്യാപികയുടെ ചുമലില്‍െവച്ച് കൈയൊഴിയുകയാണ് അധികൃതര്‍. അനുമതിയില്ലാതെ നിര്‍മിച്ച സൈക്കിള്‍ ഷെഡ് പരിഗണിക്കാതെയാണ് സ്‌കൂളിന് മൈനാഗപ്പള്ളി പഞ്ചായത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇക്കൊല്ലവും നടപടിക്രമത്തിന്റെ ഭാഗമായി സ്‌കൂള്‍ സന്ദര്‍ച്ചിച്ചിട്ടും ഗുരുതര സുരക്ഷാവീഴ്ച കണ്ടില്ല. പത്തുവര്‍ഷംമുന്‍പ് നിര്‍മിച്ച ഷെഡ്ഡിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍, ഇത് തദ്ദേശവകുപ്പ് അംഗീകരിക്കുന്നില്ല. സ്‌കൂളിലെ ത്രീ ഫേസ് ലൈന്‍ മാറ്റുമെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടനുസരിച്ചാണ് അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നുദിവസത്തിനുള്ളില്‍ മറുപടിയാവശ്യപ്പെട്ട് മാനേജ്‌മെന്റിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ പുതിയ മാനേജരെ നിയമിക്കാനും വേണമെങ്കില്‍ സ്‌കൂള്‍ ഏറ്റെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കും. അടിയന്തരസഹായധനമായി മൂന്നുലക്ഷം രൂപനല്‍കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമെടുക്കാന്‍ നിര്‍ദേശിച്ച് മേയ് 13ന് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
മറ്റു പ്രധാനശുപാര്‍ശകള്‍
മിഥുന്റെ കുടുംബത്തിന് സഹായധനം നല്‍കുന്ന കാര്യം മാനേജ്‌മെന്റ് പരിഗണിക്കണം
മിഥുന്റെ സഹോദരന് പ്ലസ്ടുവരെ പരീക്ഷാ ഫീസ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കും
സ്‌കൂള്‍ പിടിഎ പുനഃസംഘടിപ്പിക്കണം.
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കുമെന്നും ഏതു നടപടിയും നേരിടാന്‍ ഒരുക്കമാണെന്നും സ്‌കൂള്‍ മാനേജര്‍ മുരളീധരന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറ!ഞ്ഞു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്റെ മരണത്തില്‍ എല്ലാവര്‍ക്കും കുറ്റബോധമുണ്ട്. ഒന്നിനെയും ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ല. സംഭവത്തില്‍ പ്രധാനാധ്യാപികയെ ബലിയാടാക്കിയെന്ന ആക്ഷേപം ശരിയല്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിശദീകരണം നല്‍കാനായി മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ മറുപടി നല്‍കും. അന്വേഷണം നടക്കുന്നുണ്ട്. അതിനനുസരിച്ച് വീഴ്ചകള്‍ കണ്ടെത്തി തക്കതായ നടപടിയെടുക്കും. എന്തു നടപടിയുണ്ടായാലും അത് ഏറ്റുവാങ്ങാന്‍ തയ്യാറാണ്. ലൈന്‍ മാറ്റാത്തതിലടക്കം ആരെയും ന്യായീകരിക്കുന്നില്ലെന്നും മാനേജര്‍ പറഞ്ഞു. മിഥുന്റെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്. 11മണിയോടെ സ്‌കൂളില്‍ മൃതദേഹം എത്തിച്ച് 12.30വരെ പൊതുദര്‍ശനം നടക്കും. വൈകിട്ട് നാലിനായിരിക്കും സംസ്‌കാരം നടക്കുക. വേദനാജനകമായ സംഭവമാണ് നടന്നത്. കുറ്റബോധത്താല്‍ തലതാഴ്ത്തി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. ആരും കടന്നുചെല്ലാത്ത ഭാഗത്തുകൂടെയാണ് നിര്‍ഭാഗ്യവശാല്‍ കുട്ടിപോയത്. ഇന്നുവരെ കുട്ടികള്‍ അത്തരത്തില്‍ കയറിപോകാന്‍ ശ്രമിക്കാത്ത സ്ഥലമാണ്. നിര്‍ഭാഗ്യവശലാല്‍ ഇങ്ങനെയൊരു അപകടം സംഭവിച്ചുപോയി. സ്‌കൂളിന്റെ പിന്‍ഭാഗത്താണ് സംഭവം നടക്കുന്നത്. എട്ടുവര്‍ഷത്തോളം മുമ്പാണ് സൈക്കിള്‍ ഷെഡ്ഡ് കെട്ടിയത്. ഒരോ വര്‍ഷവും ഫിറ്റ്‌നസ് നല്‍കുന്നതാണ്. ഇതുസംബന്ധിച്ച് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് കരുതുന്നത്. ലൈന്‍ മാറ്റി കേബിളിടാന്‍ തീരുമാനിച്ചതാണ്. അതിനിടയിലാണ് ഇത്തരമൊരു നിര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.
രണ്ടുദിവസം മുന്‍പുവരെ ചിരിച്ചും കളിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അവനെ ചേതനയറ്റ് കാണേണ്ടി വന്നതിന്റെ സങ്കടം കൂട്ടുകാരില്‍ കണ്ണീരായി. അധ്യാപകരടക്കം കണ്ടുനിന്നവരൊക്കെ വിങ്ങിപ്പൊട്ടി. ഭാവിയില്‍ പട്ടാളക്കാരനാവാന്‍ കൊതിച്ചിരുന്ന മിഥുന്‍ സ്‌കൂളിലെ എന്‍സിസി കേഡറ്റാവാന്‍ ഉടുപ്പുവരെ തയ്പ്പിക്കാന്‍ കൊടുത്തിരുന്നു. ആ യൂണിഫോമണിഞ്ഞ് പരേഡ് നടത്തേണ്ടിയിരുന്ന മുറ്റത്ത് ചേതനയറ്റു കിടക്കുന്ന മിഥുനെ കാണാനാകുന്നില്ലെന്ന് സഹപാഠികള്‍ നിലവിളിച്ചു. നിന്ന അവനെ, സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ റോഡ് മാര്‍ച്ച് നടത്തി സ്‌കൂള്‍ മുറ്റത്തെത്തിച്ചു. മിഥുനെ ഒരു നോക്കു കാണാനായി നൂറുകണക്കിനാളുകളാണ് സ്‌കൂള്‍ മുറ്റത്ത് എത്തിയത്. ഫുട്‌ബോളില്‍ സെലക്ഷന്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ മിഠായി വിതരണം ചെയ്തിരുന്നുവെന്നാണ് മിഥുന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞു. സഹായമനസ്‌കനായ, പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ പെരുമാറിയ മിടുക്കനായിരുന്നു മിഥുനെന്ന് പ്രായഭേദമന്യേ എല്ലാവരും സ്മരിക്കുന്നു.
https://www.facebook.com/Malayalivartha