തുടങ്ങിയിട്ടേ ഉള്ളു 2025ല്‍ ഇനി വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് ; ബാബ വാംഗ ഭയപ്പെടുത്തുന്നു

2025ല്‍ വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് പ്രവചനം. ഉഗ്ര ഭൂകമ്പങ്ങള്‍ സുനാമികള്‍ തുടങ്ങി പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടും. പ്രവചനങ്ങളെ വിസ്വസിക്കേണ്ടതുണ്ടോ അതൊക്കെ സത്യമെന്ന് ഒരു കൂട്ടരും എല്ലാം വെറും പ്രഹസനമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. സോഷ്യല്‍മീഡിയകളില്‍ വീണ്ടും ചൂടന്‍ ചര്‍ച്ചയായ് മാറുകയാണ് ബാബ വാംഗയുടെ പ്രവചനങ്ങള്‍. ഇപ്പോള്‍ അത് ചര്‍ച്ചയാകാന്‍ കാരണങ്ങളുമുണ്ട്. 2025 ദുരന്തങ്ങളുടെ കുത്തൊഴുക്കെന്നാണ് ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗ പ്രവചിച്ച് വെച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ അമേരിക്കയും ജപ്പാനും ചൈനയും വിറങ്ങലിച്ച പ്രകൃതി ദുരന്തങ്ങള്‍ നടന്ന് കഴിഞ്ഞു. എന്നാല്‍ തുടങ്ങിയിട്ടേ ഉള്ളുവെന്നാണ് സൂചന.
2025ല്‍ സംഭവിക്കുമെന്ന് ഇവര്‍ പ്രവചിച്ചിരുന്ന ചില കാര്യങ്ങള്‍ സത്യമായെന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 2025ല്‍ ഭൂമിയില്‍ 'ഭീകര ഭൂകമ്പങ്ങള്‍' ഉണ്ടാകുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നു എന്നും കുറച്ച് മാസങ്ങള്‍ മുമ്പ് മ്യാന്‍മറിലുണ്ടായ ശക്തമായ ഭൂകമ്പം വാംഗയുടെ പ്രവചനവുമായി ബന്ധമുണ്ട് എന്നുമാണ് ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇത്തരം പൊട്ടത്തരങ്ങള്‍ എന്തിന് വിശ്വസിക്കണമെന്ന് മറ്റൊരു കൂട്ടര്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഇതിനൊന്നും ശാസ്ത്രീയമായ അടിത്തറ പോലുമില്ലെന്ന് പ്രവാചനങ്ങളെ തള്ളിപ്പറയുന്നവര്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ അത്തരക്കാരെ ഖണ്ഡിച്ച് കൊണ്ട് ചിലര്‍ പറയുന്നത് പ്രവചനം മതപരമായ കാര്യമല്ല ഇതും ഒരു സയന്‍സല്ലെയെന്നാണ്. സിക്‌സ്ത്ത് സെന്‍സ് ഒരു സയന്‍സല്ലെയെന്നും പ്രവചനങ്ങളില്‍ ചില സത്യങ്ങളുണ്ടെന്നും പാടെ തള്ളിക്കളയേണ്ടെന്നുമാണ് വാദം.
ബാബ വാംഗയുടെ പ്രവചനങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡാകാനുള്ള കാരണം?
2025ല്‍ യൂറോപ്പില്‍ ഒരു യുദ്ധമുണ്ടാകുമെന്ന് വാംഗ പ്രവചിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ വരാന്‍ പോകുന്ന വലിയ തോതിലുള്ള സംഘര്‍ഷത്തിന് (സാധ്യതയുള്ള മൂന്നാം ലോക മഹായുദ്ധം) ഈ പ്രവചനത്തിന് ബന്ധമുണ്ടെന്നാണ് ഒരു കൂട്ടം വിലയിരുത്തുന്നത്. അതുപോലെ വൈദ്യശാസ്ത്രത്തിലെ മുന്നേറ്റങ്ങള്‍ (ലാബില്‍ വളര്‍ത്തിയ അവയവങ്ങള്‍ പോലെ) സാമ്പത്തികമോ പാരിസ്ഥിതികമോ ആയ പ്രക്ഷോഭങ്ങള്‍ ഭൂകമ്പങ്ങള്‍, സുനാമികള്‍, വിപണി തകര്‍ച്ചകള്‍,
2033ല്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് ആഗോള സമുദ്രനിരപ്പില്‍ ഗണ്യമായ വര്‍ധനവിന് കാരണമാകുമെന്നുമൊക്കെ വാംഗ പ്രവചിച്ചുവത്രേ. കൂടാതെ 2130ല്‍ അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ ബന്ധം സ്ഥാപിക്കും, 3005ല്‍ ചൊവ്വയിലെ ഒരു നാഗരിക വിഭാഗവുമായി ഭൂമിയിലെ മനുഷ്യര്‍ യുദ്ധത്തിലേര്‍പ്പെടും, 3797ല്‍ ഭൂമി വാസയോഗ്യമല്ലാതാകും, ഇതോടെ മനുഷ്യര്‍ ഭൂമി വിട്ടുപോകാന്‍ നിര്‍ബന്ധിതരാകും എന്നിങ്ങനെയാണ് ബാബ വാംഗയുടെ മറ്റ് പ്രവചനങ്ങള്‍. 5079ല്‍ ലോകം അവസാനിക്കുമെന്നും ബാബ വാംഗയുടെ പ്രവചനങ്ങളില്‍ അവകാശപ്പെടുന്നത്.
സോഷ്യല്‍ മീഡിയ ആംപ്ലിഫിക്കേഷനുകളായ യൂട്യൂബ്, ടിക് ടോക്ക്, എക്‌സ് (മുമ്പ് ട്വിറ്റര്‍), ജ്യോതിഷം/വാര്‍ത്ത സൈറ്റുകള്‍ എന്നിവയിലുടനീളം വാംഗയുടെ നിഗൂഢ പ്രവചനങ്ങള്‍ പ്രചരിക്കുന്നത് ഇപ്പോഴും തുടരുന്നു. അവരുടെ പ്രവചനങ്ങളുടെ അവ്യക്തവും തുറന്ന വ്യാഖ്യാന സ്വഭാവവും ഇപ്പോഴത്തെ പല സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് സൈബര്‍ ലോകം കാണുന്നത്.
ബാബ വാംഗയുടെ പ്രവചനങ്ങളുടെ യഥാര്‍ത്ഥ രേഖകളൊന്നും തന്നെ ലഭ്യമല്ല. വാംഗ മരിക്കുന്നതിന് മുമ്പുള്ള ഇത്തരം പ്രവചനങ്ങള്‍ ഇപ്പോള്‍ പുറത്തുവരുമ്പോള്‍, അവ അവ്യക്തമോ സംഭവങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ പുതുക്കിയതോ ആയിരിക്കും. അതിനാല്‍ ഇവയെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ സാധിക്കണമെന്നില്ല. ബാല്‍ക്കനിലെ നോസ്ട്രഡാമസ് എന്നാണ് ബാബ വാംഗ അറിയപ്പെട്ടിരുന്നത്. കൗമാരപ്രായത്തില്‍ തന്നെ അന്ധയായിരുന്ന അവര്‍, ദര്‍ശനാത്മക കഴിവുകളുണ്ടെന്ന് അവകാശപ്പെടുകയും കുര്‍സ്‌ക് അന്തര്‍വാഹിനി ദുരന്തം, ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം, 2004ലെ സുനാമി എന്നീ സംഭവങ്ങളൊക്കെ പ്രവചിച്ചതിലൂടെ പ്രശസ്തി നേടുകയും ചെയ്തു. 1996ല്‍ അന്തരിച്ച ബാബ വാംഗയുടെ പഴയ പല പ്രവചനങ്ങളും ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അവരുടെ ദര്‍ശനങ്ങളെ പലപ്പോഴും ഒരു നിഗൂഢമായ കാഴ്ചപ്പാടിലൂടെയാണ് ആളുകള്‍ കാണുന്നത് എങ്കിലും ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലും താല്‍പ്പര്യമുള്ളവര്‍ക്കിടയില്‍ അവ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു.
2025 തുടങ്ങിയത് മുതല്‍ വന്‍ പ്രകൃതി ദുരന്തങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും പ്രളയവും അമേരിക്കയെ വിറപ്പിച്ചു ഭൂകമ്പങ്ങള്‍ ജപ്പാനെ വേട്ടയാടി. ജപ്പാനില്‍ ഈ വര്‍ഷം സുനാമിയുണ്ടായേക്കുമെന്ന സൂചന വരുന്നു. റിയോ തസ്തുകിയുടെ പ്രവചനം കാരണം ജപ്പാന് വലിയ സാമ്പത്തിക തകര്‍ച്ചയാണ് ഉണ്ടായത്. രാക്ഷസ സുനാമി ജപ്പാനെ വിഴുങ്ങുമെന്നായിരുന്നു പ്രവചനം അത് വിശ്വസിച്ച് ജപ്പാന്‍ ജനങ്ങള്‍ രാജ്യത്ത് നിന്ന് ഓടി. ജപ്പാനിലേക്കുള്ള യാത്രകള്‍ മറ്റ് രാജ്യക്കാര്‍ ഒഴിവാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംഭവിച്ചത്. എന്നാല്‍ സുനാമി ഉണ്ടായില്ല പകരം ഭൂമി കുലക്കവും പര്‍വ്വതം പൊട്ടിത്തെറിച്ച് ദുരന്തവും സംഭവിച്ചു. ജപ്പാനെ സംബന്ധിച്ച് എപ്പോള്‍ വേണമെങ്കിലും ഭൂമികുലുക്കം സംഭവിക്കുന്ന രാജ്യമാണ്. ആര് എന്ത് പ്രവചിച്ചാലും ജപ്പാന്‍കാര്‍ അത് വിശ്വസിക്കും. അത് അവരുടെ അവസ്ഥയാണ്. എന്തായാലും പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവരെ ബാബ വാംഗ വീണ്ടും ഭയപ്പെടുത്തുന്നു. വാര്‍ത്തയ്ക്ക് താഴെ മലയാളി കമന്റിടുന്നത് ആ അമ്മച്ചി ഇന്ത്യയില്‍ വല്ല ദുരന്തവും പ്രവചിച്ചിട്ടുണ്ടോ ചത്തൊടുങ്ങേണ്ടി വരുമോയെന്നൊക്കെയാണ്.
https://www.facebook.com/Malayalivartha