മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച...

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ കൂടിക്കാഴ്ച. ഇന്ന് ഉച്ചയ്ക്കു ശേഷം 3.30നു രാജ്ഭവനിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പിന്നാലെയാണ് കൂടിക്കാഴ്ച.
സര്‍വകലാശാല പോരില്‍ പ്രശ്‌നപരിഹാരം കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഭാരതാംബ വിവാദത്തില്‍ അടക്കം വിട്ടുവീഴ്ചയ്ക്കു സാധ്യത. രജിസ്ട്രാര്‍ പ്രശ്‌നവും അധികാര തര്‍ക്കവും കാരണം കടുത്ത ഭരണ പ്രതിസന്ധി നേരിടുന്ന കേരള സര്‍വകലാശാലയിലെ തര്‍ക്കം ഒത്തുതീര്‍പ്പിലെത്തുന്നതിന്റെ സൂചന നല്‍കി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശമനുസരിച്ചാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അര മണിക്കൂര്‍ നീളുകയും ചെയ്തു.
സര്‍വകലാശാലയില്‍ എത്തിയാല്‍ വിസിയെ ആരും തടയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha