വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്....

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം ആയി ഉയര്‍ത്തണം... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിറുത്തിവയ്ക്കുമെന്ന് ബസുടമ സംയുക്ത സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് പരിഷ്‌കരിക്കണമെന്നത് പതിനാലു വര്‍ഷമായി ആവശ്യപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം ആയി ഉയര്‍ത്തണമെന്ന് ജസ്റ്റീസ് എം.രാമചന്ദ്രന്‍ കമ്മിഷനും ഡോ.കെ.രവിവര്‍മ്മ കമ്മിഷനും ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
ബസ് ജീവനക്കാര്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കിയ കരിനിയമം പിന്‍വലിക്കുക, ലിമിറ്റഡ് സ്റ്റോപ്പ്, ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക,ഇ ചെലാന്‍ വഴിയുള്ള അന്യായ പിഴ ചുമത്തല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കുകയും സമരങ്ങള്‍ നടത്തിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.
സ്വകാര്യ ബസ് സര്‍വീസ് മേഖല വലിയ നഷ്ടത്തിലേക്ക് നീങ്ങുന്നതിനാല്‍ പലരും ഈ മേഖലയില്‍ നിന്ന് പിന്‍വലിയുകയാണെന്നും ഭാരവാഹികള്‍. 22ന് രാവിലെ കളക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും.ബസുടമ സംയുക്ത സമിതി ജില്ല ഭാരവാഹികളായ ആര്‍.ഷാജികുമാര്‍, ലാലു മാത്യു, മുഹമ്മദ് ഷാ , അനീഷ് എ.ഹസന്‍, പ്രമോദ് കൃഷ്ണ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു,
"
https://www.facebook.com/Malayalivartha