1. 8 കിലോകഞ്ചാവ് കടത്ത് കേസ് പ്രതിക്ക് 1 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും

കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 1 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലിയൂര്‍ വില്ലേജില്‍ മുട്ടക്കാട് കീഴൂര്‍ സ്വദേശി രതീഷിനെ (44) യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2014 മെയ് 31 ന് സംഭവം നടന്നുവെന്നാണ് കേസ്. കുള വരമ്പ് പാലപ്പൂര് പാല്‍ സൊസൈറ്റിക്ക് സമീപം പബ്ലിക് റോഡില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കെട്ടിയ 1. 8 കിലോ കഞ്ചാവുമായി പ്രതിയെ തിരുവല്ലം പോലീസ് പിടികൂടിയെന്നാണ് കേസ്. നേമം പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ ഹാജരായി.
" f
https://www.facebook.com/Malayalivartha