വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23നും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍

തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23നും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍. 2025ലെ പൊതു തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമീഷണര്‍.
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് ജൂലൈ 25നകം പൂര്‍ത്തിയാക്കുമെന്നും കമീഷന്‍ .കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം കമീഷണര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതല്‍ ആഗസ്റ്റ് ഏഴു വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്.
യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അര്‍ഹതയുള്ളത്.കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപ്പഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6കോര്‍പറേഷനുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലുമാണ് പൊതു തെരഞ്ഞെടുപ്പ്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്റ്റംബര്‍ 10നു മാത്രമേ അവസാനിക്കികയുള്ളൂ.\
"
https://www.facebook.com/Malayalivartha