Widgets Magazine
20
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും..മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം.


മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച...


സങ്കടക്കാഴ്ചയായി.... യുഎഇയില്‍ മലയാളി യുവതി തൂങ്ങി മരിച്ചനിലയില്‍....


കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകളെല്ലാം പിന്‍വലിച്ചു....ഇന്നും നാളെയും 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യക്കാരെ നാണംകെടുത്തുന്ന സംഭവങ്ങൾ.. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍..ഇല്ലെങ്കിൽ നടപടി..

സൈക്കോ ഈ അമൈര ശിരസ്കൻ ... തലയിൽ മുടിയില്ല വയസ്സും കൂടുതൽ,വെളുത്ത ഭാര്യയോട് കുശുമ്പ് ..! കൊന്ന് കെട്ടി തൂക്കി..!

20 JULY 2025 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും..മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം.

ഉറങ്ങുന്ന രാജാവ് മരിച്ചു.! അച്ഛന്റെ കൈകൊണ്ട് തന്നെ കൊട്ടാരത്തിൽ നിലവിളി വെന്റിലേറ്ററിൽ സംഭവിച്ചത്

സങ്കടക്കാഴ്ചയായി.... പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു....

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23നും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍

അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതിമാരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.... തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്ന് പൊലീസ്

പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചികയും മകള്‍ വൈഭവിയും. ഇപ്പോള്‍ അതുല്യ... ഒരേ ജില്ലക്കാരായ രണ്ടു യുവതികള്‍. മരണത്തില്‍ പോലും സമാനത. ഭര്‍ത്താവിന്റെ ക്രൂരതയില്‍ ഇരുവരും ജീവനൊടുക്കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.... മൂന്ന് മരണങ്ങള്‍ സൃഷ്ടിച്ച ആഘാതത്തിലാണ് ഗള്‍ഫിലെ മലയാളികള്‍. കൊല്ലം സ്വദേശി അതുല്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് അതുല്യയെ ക്രൂരമായി മര്‍ദിക്കുന്നത് പതിവെന്ന് കുടുംബം ആരോപിക്കുന്നു. ആത്മഹത്യക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്റെ യാതന തുറന്നുകാണിക്കുന്ന ദൃശ്യങ്ങള്‍ അതുല്യ സുഹൃത്തിന് അയച്ചു നല്‍കിയിരുന്നു.. ഇപ്പോള്‍ ഇതാ വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അതുല്യയ്ക്ക് സതീഷ് സമാധാനവും സ്വസ്ഥതയും നല്‍കിയിരുന്നില്ലെന്ന് പറയുകയാണ് ബന്ധു രവീന്ദ്രന്‍ പിള്ള.

സതീഷ് എന്നും മദ്യപിക്കുന്ന ആളാണ്. മദ്യപിച്ച് എത്തി അവളെ ഉപദ്രവിക്കുമായിരുന്നു എന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിന് മുന്‍പ് സതീഷ് മദ്യപിക്കുന്ന ആളാണെന്ന് അറിയില്ലായിരുന്നു. ആദ്യം ചെറിയ രീതിയിലായിരുന്ന മദ്യപാനം പിന്നീട് വലിയ രീതിയിലേക്ക് മാറി. തുടര്‍ന്നാണ് ഉപദ്രവിക്കാനും തുടങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഷാര്‍ജയില്‍ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതല്‍ അതുല്യയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങള്‍ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാല്‍ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മര്‍ദിക്കാന്‍ തുടങ്ങിയത്.

 

 

അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവള്‍ക്ക് ചില സ്ഥലങ്ങളില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പോകാന്‍ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവള്‍ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്'' രവീന്ദ്രന്‍ പറഞ്ഞു. സ്വന്തം വീട്ടുകാരുമായും സതീഷ് അടുപ്പത്തിലല്ലെന്നും രവീന്ദ്രന്‍ പിള്ള പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സതീഷ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും, ചിത്രങ്ങളും അതുല്യ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. വീഡിയോയില്‍ ഒരു സൈക്കോ പെരുമാറുന്നത് പോലെയാണ് സതീഷ് പെരുമാറുന്നത്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ കുടുംബം ചവറ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവില്‍ നിന്ന് അതുല്യ ക്രൂരപീഡനം അനുഭവിച്ചിരുന്നതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു

 

 

പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ വീഡിയോ അതുല്യ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചില വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കറുത്ത് കല്ലിച്ച് കിടക്കുന്നു. സതീഷ് പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതും അതുല്യ നിലവിളിക്കുന്നതും കാണാം.

തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന' ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ റോളയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹത്ത് പറയുന്നു. 'വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളും കാര്യങ്ങളുമാണ്. അവളുടെ 17 ാമത്തെ വയസിലാണ് എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. 18 വയസില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഇടയ്ക്കിടെ ഇതുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. ശാരീരികമായി ഉപദ്രവിക്കും. പിണങ്ങിയാലും പിന്നീട് പൊരുത്തപ്പെട്ട് മാപ്പൊക്കെ പറഞ്ഞുവരുമ്പോഴേക്ക് ..ഇവള്‍ക്ക് ഭയങ്കര സ്‌നേഹമായിരുന്നു അയാളോട്.

 

 


വേണ്ടാന്നുണ്ടെങ്കില്‍ നമുക്കിത് ഒഴിവാക്കാമെന്ന് അവളുടെ വീട്ടുകാര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. നാട്ടില്‍ വന്ന് നില്‍ക്കെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, പിന്നീട് ഇയാള്‍ വന്ന് ഇവളോട് ഒന്നും ഓര്‍മ്മയില്ല, പറ്റിപ്പോയി എന്നൊക്കെ പറയുമ്പോഴേക്ക് പുള്ളിക്കാരി വീണ്ടും അയാളുടെ കൂടെ പോവുകയാണ് ചെയ്യുന്നത്.

മൂന്നുമാസം മുമ്പ് നാട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ഫാമിലി വിസയാക്കാനാണ്‌ വന്നത്. ആദ്യം വിസിറ്റിങ് വിസയിലാണ് പോയത്. പിന്നീട് കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് പുതുക്കാനും, ഫാമിലി വിസയാക്കാനുമായിട്ടാണ് വന്നത്. മകള്‍ നാട്ടിലാണ് പഠിക്കുന്നത്. അച്ഛനെന്ന് വച്ചാല്‍ കുഞ്ഞിന് പേടി പോലാണ്. പുള്ളിക്ക് മദ്യപിക്കാതെ പറ്റത്തില്ല. ഡെയിലി മദ്യപിക്കും. മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്യും. മാത്രമല്ല പ്രായത്തിന്റെ വ്യത്യാസം കാരണം അയാള്‍ക്ക് ഈഗോയും ഉണ്ടായി. കൂടുതലും അതുതന്നെയാണ് വഴക്കിന് കാരണം. ഇതെല്ലാം അതുല്യ പറഞ്ഞിട്ടുണ്ട്. വിളിച്ച് കരയാറുണ്ട്. ആശ്വസിപ്പിക്കാനല്ലേ പറ്റു. ഏകദേശം സൈക്കോ കാണിക്കുന്ന പോലെയാണ് അയാള്‍ കാണിക്കുന്നത്. എന്നിട്ട് പിറ്റേന്ന് എനിക്ക് ഒന്നും ഓര്‍മ്മയില്ലാ എന്നു പറയും. മകളെ ഷാര്‍ജയില്‍ തന്നെ പഠിപ്പിക്കാന്‍ സതീഷ് നിര്‍ബന്ധിച്ചെങ്കിലും, അവളുടെ പേടി കാരണമാണ് നാട്ടിലേക്ക് മാറ്റിയത്.

സതീഷ് ജോലിക്ക് പോകുമ്പോള്‍ ഫ്‌ളാറ്റ് പുറത്ത് നിന്ന് ലോക്ക് ചെയ്യും. ജോലി കഴിഞ്ഞുവരുമ്പോള്‍ പുറത്തെ ലോക്ക് തുറന്ന ശേഷം അകത്തെ ലോക്ക് തുറന്നുകൊടുക്കണം. അങ്ങനെയാണ് അവിടെ നടന്നുകൊണ്ടിരുന്നത്. അവള്‍ ഡിഗ്രി പൂര്‍ത്തിയാക്കി. കംപ്യൂട്ടര്‍ പഠനവും പൂര്‍ത്തിയാക്കി. ഇന്നുജോലിക്ക് കയറാന്‍ ഇരുന്നതാണ്. ഇന്ന് അവളുടെ പിറന്നാള്‍ കൂടിയായിരുന്നു. '

 

 

സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. മുന്‍ പ്രവാസിയും ഇപ്പോള്‍ നാട്ടില്‍ ഓട്ടോ ഡ്രൈവറുമായ രാജശേഖരന്‍ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ്. അതുല്യയുടെ സഹോദരി അഖില ഷാര്‍ജ റോളയില്‍ തൊട്ടടുത്താണ് താമസിക്കുന്നത്. അതുല്യ മാനസിക പ്രയാസങ്ങള്‍ പലപ്പോഴായി പറയാറുണ്ടെന്ന് സഹോദരി അഖില പറഞ്ഞു

ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് രാജ്ഭവനില്‍  (42 minutes ago)

സൈക്കോ ഈ അമൈര ശിരസ്കൻ ... തലയിൽ മുടിയില്ല വയസ്സും കൂടുതൽ,വെളുത്ത ഭാര്യയോട് കുശുമ്പ് ..! കൊന്ന് കെട്ടി തൂക്കി..!  (3 hours ago)

ഉറങ്ങുന്ന രാജാവ് മരിച്ചു.! അച്ഛന്റെ കൈകൊണ്ട് തന്നെ കൊട്ടാരത്തിൽ നിലവിളി വെന്റിലേറ്ററിൽ സംഭവിച്ചത്  (5 hours ago)

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു....  (6 hours ago)

ജൂലൈ 23നും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന്  (6 hours ago)

ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍...  (7 hours ago)

തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്ന് പൊലീസ്  (7 hours ago)

ഒടുവില്‍ പിടിയില്‍....കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍.  (8 hours ago)

30 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ എ.എം.എച്ച് അല്‍ഷായ ട്രേഡിങ് കമ്പനിയില്‍ ...  (8 hours ago)

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കെട്ടിയ 1. 8 കിലോ കഞ്ചാവുമായി  (8 hours ago)

20 വര്‍ഷത്തോളമായി പ്രവാസി....  (8 hours ago)

സ്വകാര്യ ബസുകള്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്....  (9 hours ago)

ഘോഷയാത്രയോടെ തിരുവനന്തപുരത്ത് 9ന് സമാപിക്കും  (9 hours ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച...  (9 hours ago)

കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്‌കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍ മാറ്റി  (9 hours ago)

Malayali Vartha Recommends