മഴ ശക്തമാകുന്നു... നദികളിലെ ജലനിരപ്പ് ഉയരുന്നു.... തീര്‍ത്ഥാടകരെ പമ്പയില്‍ ഇറങ്ങി സ്‌നാനം ചെയ്യുന്നതിനും ബലിതര്‍പ്പണങ്ങള്‍ നടത്തുന്നതിനും വിലക്കി

കര്‍ക്കടക മാസപൂജയ്ക്കായി നടതുറന്ന ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ ഇറങ്ങി സ്‌നാനം ചെയ്യുന്നതിനും ബലിതര്‍പ്പണങ്ങള്‍ നടത്തുന്നതിനും വിലക്ക്
നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലാണ് ജലനിരപ്പ് ഉയരുന്നത്. ഇതോടൊപ്പം പാടശേഖരങ്ങളിലും മറ്റ് ജലാശയങ്ങളിലും വെള്ളം നിറഞ്ഞു. കര്‍ക്കടക മാസപൂജയ്ക്കായി നടതുറന്ന ശബരിമലയില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ ഇറങ്ങി സ്‌നാനം ചെയ്യുന്നതിനും ബലിതര്‍പ്പണങ്ങള്‍ നടത്തുന്നതിനും വിലക്കി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വടം കെട്ടിയാണ് തീര്‍ത്ഥാടകരെ തടയുന്നത്. ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് കൂടുകയും ചെയ്തതോടെ പ്രത്യേക പരിശീലനം നേടിയ അഞ്ച് അഗ്‌നിരക്ഷാ സേനാംഗങ്ങളെക്കൂടി ഇന്നലെ പമ്പയില്‍ എത്തിച്ചു.
ഇതോടെ പമ്പയില്‍ 19 പേര്‍ ഉള്‍പ്പടെ 41 അഗ്‌നിരക്ഷാ സേനാംഗങ്ങളെ സന്നിധാനത്തും നിലയ്ക്കലുമായി വിന്യസിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha