ബസ്സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്‌സൈസ് പിടികൂടി

സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. കോഴിക്കോട്ടുനിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബസില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് കിലോ കഞ്ചാവുമായി യാത്രചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശി പിടിയിലായത്.
കോഴിക്കോട്ടുനിന്ന് കഞ്ചാവ് കാസര്‍കോട്ടേക്ക് എത്തിക്കാനാണ് തനിക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് പിടിയിലായ മജീദ് പറഞ്ഞു. നേരത്തെ ബസ് െ്രെഡവറായി ജോലിചെയ്തിരുന്ന മജീദ് അടുത്തിടെയാണ് കഞ്ചാവ് മാഫിയായ്ക്കായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് എക്‌സൈസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha