സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ 96 കേസുകള്‍

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത് യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ ആണ്. കേരള ലോകായുക്തയില്‍ 2011 ഏപ്രില്‍ ഒന്നുമുതല്‍ 2016 ജനുവരി 26 വരെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ 96 കേസുകള്‍ രജിസ്റ്റര്‍ചെയ്തതായിയാണ് വിവരാവകാശരേഖ. ലോകായുക്തയില്‍ തീര്‍പ്പാകാത്ത കേസുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതായും വിവരാവകാശരേഖ വ്യക്തമാക്കുന്നു. അഴിമതിയാരോപണങ്ങളുടെ പേരില്‍ മന്ത്രിമാര്‍ക്ക് രജി വയ്‌ക്കേണ്ട സ്ഥിതിയും യു.ഡി.എഫ് മന്ത്രിസഭയിലാണ് ഉണ്ടായത്. ബാര്‍കോഴക്കേസില്‍ മന്ത്രി ബാബു രാജി വയ്ക്കുകയും പിന്നീട് മന്ത്രിസഭയിലേക്ക് തിരികെയെത്തുകയും ചെയ്തിരുന്നു.
2011 ഏപ്രില്‍ ഒന്നുമുതല്‍ 2016 ജനുവരി 26 വരെ 9809 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 8351 എണ്ണം തീര്‍പ്പാക്കി. തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകള്‍ മൂന്നുവര്‍ഷത്തിനിടെ പ്രതിവര്‍ഷം ഇരട്ടിയോളമാണ് വര്‍ധിക്കുന്നത്.2011ല്‍ 2776 കേസ് രജിസ്റ്റര്‍ചെയ്തു. 2647 എണ്ണം തീര്‍പ്പാക്കി. തീര്‍പ്പാകാതെ 129 കേസുകള്‍. 2012ല്‍ തീര്‍പ്പാക്കാത്തവയുടെ എണ്ണം 139ഉം 2013ല്‍ 179ഉം ആയി. 2014ല്‍ ഇത് 461 ആയി ഉയര്‍ന്നു. തൊട്ടടുത്ത വര്‍ഷം തീര്‍പ്പാക്കാത്തവ ഇരട്ടിയോളം വര്‍ധിച്ച് 900 ആയെന്ന് വിവരാവകാശപ്രവര്‍ത്തകര്‍ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തമാരുമടക്കം മൂന്നു ജഡ്ജിമാരാണ് സംസ്ഥാന ലോകായുക്തയില്‍. ലോകായുക്തയ്ക്ക് ശമ്പളവും ആനുകൂല്യങ്ങളുമടക്കം 1,80,792 രൂപയാണ് മാസശമ്പളം. ഉപലോകായുക്തയ്ക്ക് 1,71,380 രൂപയും. ലോകായുക്തയില്‍ ആകെ 92 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha