അന്വേഷണ റിപ്പോര്‍ട്ട് മാറ്റിവച്ചതിന് പ്രത്യുപകാരം; സോളാര്‍ അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി. ശിവരാജന് രഹസ്യ നിയമനം

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ തട്ടിപ്പിനെക്കുറിച്ചുളള അന്വേഷണം മൂര്‍ധന്യത്തില്‍നില്‍ക്കേ അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി. ശിവരാജനെ അതീവരഹസ്യമായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചു. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത് സോളാര്‍ കമ്മീഷന്‍ ജനശ്രദ്ധ നേടിയിരുന്നു.
സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പു നല്‍കാതെ മാറ്റിവച്ചതിനുള്ള പ്രത്യുപകാരമാണു നിയമനം. ഒരു അന്വേഷണ കമ്മിഷന്‍ ചെയര്‍മാനെ അന്വേഷണം നടക്കുമ്പോള്‍തന്നെ കനത്ത ശമ്പളം നല്‍കി മറ്റൊരു സര്‍ക്കാര്‍ കമ്മിഷന്റെ തലപ്പത്ത് നിയമിക്കുന്നത് അത്യപൂര്‍വസംഭവമാണ്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ ഒരുവിഭാഗം മന്ത്രിമാര്‍ അതിരൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും വിലപ്പോയില്ല.
ജസ്റ്റിസ് ജി. ശിവരാജനുപുറമേ പിന്നാക്ക സമുദായ വികസന വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. ഇന്ദര്‍ജിത് സിങ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഡ്വ. വി.എ. ജെറോം എന്നിവരെ ഉള്‍പ്പെടുത്തിയാണ് 1993 ലെ കേരള സംസ്ഥാന കമ്മിഷന്‍ ആക്ട് വകുപ്പ് 3 പ്രകാരം പിന്നാക്ക വിഭാഗ കമ്മിഷന്‍ പുനഃസംഘടിപ്പിച്ചത്.
ഇതോടെ സോളാര്‍ കമ്മിഷന്റെ അന്തിമ ഉത്തരവ് എന്തായിരിക്കുമെന്നതിനെക്കുറിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്. ശിവരാജന്റെ നിയമനത്തെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തെ നിയമിക്കുമെന്ന് ഉറപ്പു നല്‍കിയശേഷമാണു കമ്മിഷനും മന്ത്രിമാരും ഉള്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ അതിരൂക്ഷമായ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ഇതെല്ലാം നാടകമാണെന്നു തെളിയിക്കുന്നതാണ് പുതിയ നിയമനം. നേരത്തെതന്നെ പിന്നാക്ക കമ്മിഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ശിവരാജന്റെ കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് അദ്ദേഹത്തെ സോളാര്‍ കമ്മിഷന്‍ അധ്യക്ഷനാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മിഷന്‍ പരസ്യപ്രസ്താവന നടത്തിയെങ്കിലും അപ്രതീക്ഷിതമായി മലക്കം മറിയുകയായിരുന്നു. ഈ സമയത്ത് അണിയറയില്‍ ചരടുവലികള്‍ നടക്കുകയായിരുന്നു.
സോളാര്‍ കമ്മീഷനില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടീലുകളെക്കുറിച്ച് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോള്‍ നടത്തിയിരിക്കുന്ന ഇരുട്ട്മറവിലെ നിയമനം സോളാര്‍ക്കേസ് അട്ടിമറിക്കുന്നതിനായിട്ടാണ് എന്നതില്‍ സംശയമില്ല. പക്ഷെ തിരഞ്ഞെടുപ്പിന് മുമ്പ് സോളാര്‍ക്കേസ് വിധിയെത്തിയാല്‍ യു.ഡി.എഫിനെ അത് പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് റിപ്പോര്‍ട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പു നല്‍കാതെ മാറ്റിവെപ്പിച്ചത്. ഭരണം തിരികെ പിടിച്ച് കഴിഞ്ഞാല്‍ യു.ഡി.എഫിന് അനുകൂലമാക്കി കേസ് മാറ്റാന്‍ സാധിക്കുമെന്ന വിശ്വാസത്തിനലാണ് യു.ഡി.എഫ് ക്യാമ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha