പത്തനാപുരത്ത് കലോത്സവ മത്സരമല്ല; ജഗദീഷിനെ വേണ്ടെന്ന് നേതൃത്വം

പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പത്തനാപുരത്ത് കലോത്സവ മത്സരമല്ല, രാഷ്ട്രീയ മത്സരമാണ് നടക്കേണ്ടതെന്ന് കെപിസിസി സെക്രട്ടറി ജി.രതികുമാര്‍ പറഞ്ഞു. ഗണേഷ്‌കുമാറിനെ തോല്‍പിക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും അതിന് ജഗദീഷല്ല ആവശ്യമെന്നും രതികുമാര്‍ പറയുന്നു.
വര്‍ഷങ്ങളോളം യുഡിഎഫിന്റെ എംഎഎല്‍എയും മന്ത്രിയും ആയി ഇരുന്ന് ആനുകൂല്യം പറ്റിയശേഷം ഒരു നിര്‍ണായക ഘട്ടത്തില്‍ യുഡിഎഫില്‍നിന്നും പോയ ആളാണ് ഗണേഷ്‌കുമാര്‍. ആ ഗണേഷിനെ തോല്‍പിക്കേണ്ടത് രാഷ്ട്രീയ മത്സരത്തിലൂടെയാണ്. അല്ലാതെ കലോത്സവ മത്സരമല്ല പത്തനാപുരത്ത് നടക്കുന്നതെന്നും രതികുമാര്‍ പറഞ്ഞു.
നേരത്തെ നടന്‍ ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഗണേഷ് കുമാര്‍ യു.ഡി.എഫില്‍ നിന്നും മാറിയപ്പോള്‍ തന്നെ സീറ്റിനായുള്ള ചരടുവലികള്‍ തുടങ്ങിയിരുന്നു. അതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ സൂചന നല്‍കിയത്. മത്സരിക്കുവാന്‍ തയ്യാറായി ജഗദീഷും മുന്നോട്ട് വന്നിരുന്നു. എന്നാല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിരഭിപ്രായം നിലനില്‍ക്കെ ജഗദീഷനെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കെ.പി.സി.സി ചിന്തിക്കുന്നത്. എന്നാല്‍ സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജഗദീഷന് വോട്ട് നേടാന്‍ സാധിക്കുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. ഗണേഷ്‌കുമാറിനായി കഴിഞ്ഞ തവണ പ്രചരണത്തിനായി നസിനിമാ പ്രവര്‍ത്തകര്‍ ഇറങ്ങിയിരുന്നു എന്നാല്‍ ഇത്തവണ ജഗദീഷ് സ്ഥാനാര്‍ത്ഥിയായാല്‍ അത് ഒഴിവാക്കാന്‍ സാധിക്കുമെന്നുറപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























