ഷോക്കേറ്റ് മരണം വീണ്ടും.... പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി... പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. കാസര്‍കോട് വയലാംകുഴി സ്വദേശി കുഞ്ഞുണ്ടന്‍ നായരാണ് മരിച്ചത്.
രാവിലെ പശുവിനെ മേയ്ക്കാനായി പറമ്പിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. പശുവും വൈദ്യുതാഘാതമേറ്റ് ചത്തു. ഞായറാഴ്ച പൊട്ടിവീണ വൈദ്യുതിക്കമ്പികളില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് മൂന്നുപേര്‍ മരണമടഞ്ഞിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങലില്‍ വീടിനുമുന്നിലെ സര്‍വീസ് വയറില്‍ നിന്ന് വൈദ്യുതി പ്രവഹിച്ച് ആലംകോട് പൂവന്‍പാറ കൂരുവിളവീട്ടില്‍ ലീലാമണി(87), സ്വന്തം തെങ്ങിന്‍തോപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതക്കമ്പി പൊട്ടിവീണ് പാലക്കാട് കൊടുമ്പ് ഓലശ്ശേരി പാളയം സ്വദേശി സി. മാരിമുത്തു (75), തോട്ടില്‍ നീന്തുന്നതിനിടെ വൈദ്യുതക്കമ്പി പൊട്ടിവീണ് മലപ്പുറം വേങ്ങരയിലെ കണ്ണമംഗലം അച്ചനമ്പലം പുള്ളാട്ട് അബ്ദുല്‍ വദൂദ് (17) എന്നിവരാണ് മരണമടഞ്ഞത്.
"
https://www.facebook.com/Malayalivartha