Widgets Magazine
29
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോൺഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പറയുന്നു; യു ഡി എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വി ശിവൻകുട്ടി

28 JULY 2025 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

മാലിന്യത്തില്‍നിന്ന് ഒരു വ്യാവസായിക ഉല്‍പന്നം ഉണ്ടാക്കുകവഴി നഗരം വൃത്തിയാവുന്നു; പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ് യഥാർത്ഥത്തിൽ ജനഹിതം പ്രതിനിധീകരിക്കുന്നത്; ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണമെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി

വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ കൃത്രിമം; ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് പി.കെ. കൃഷ്ണദാസ്

ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിൽ സര്‍ക്കാർ കുറ്റസമ്മതം നടത്തി; അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത് കുറ്റസമ്മതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

വി എസ് പ്രവർത്തിച്ചത് കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി തൊഴിലാളി വർഗ്ഗത്തിന് വേണ്ടി; യഥാർത്ഥ തൊഴിലാളി നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.

കോൺഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോൾ, വി ഡി സതീശന്റെ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ വെറും ദിവാസ്വപ്നം മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ഉച്ചികുത്തി താഴെ പോകുമെന്നുമാണ് പാലോട് രവി തുറന്നടിച്ചത്‌.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നോട്ടീസുമടിച്ച് വീടുകളിൽ ചെന്നാൽ ഒരാളും വോട്ട് ചെയ്യില്ലെന്നും, ആത്മാർത്ഥമായ ബന്ധങ്ങളില്ലെന്നും, എങ്ങനെ കാലുവാരാമെന്നാണ് എല്ലാവരുടെയും നോട്ടമെന്നും പാലോട് രവി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാൾക്കും മറ്റൊരാളെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്ന് പാലോട് രവി പ്രസ്താവിച്ചത് മന്ത്രി ഓർമ്മിപ്പിച്ചു. വാർഡിൽ ഇറങ്ങി നടക്കാൻ ആളില്ലെന്നും, വാർഡ് പ്രസിഡന്റുമാരുടെ ലിസ്റ്റ് വെറും ബോഗസ് ആയിരുന്നുവെന്നും, നാട്ടിൽ ഇറങ്ങിനടന്ന് ജനങ്ങളെ കണ്ട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ ആളുള്ളൂ എന്നും, വെറുതെ വീരവാദം പറഞ്ഞ് നടക്കാനേ ആകൂ എന്നും പാലോട് രവി വ്യക്തമാക്കിയ സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവിന്റെ 100 സീറ്റ് പ്രവചനം കോൺഗ്രസിന്റെ ആത്മവിശ്വാസക്കുറവിനെ മറച്ചുവെക്കാനുള്ള ഒരു തന്ത്രം മാത്രമായേ കാണാനാകൂ എന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊനേരു ഹംപിയുടെ പരിചയ സമ്പത്തിനെ ടൈബ്രേക്കറില്‍ വീഴ്ത്തി ദിവ്യ ചാമ്പ്യനായി  (2 minutes ago)

ചെങ്കല്‍ ക്വാറിക്ക് സമീപത്ത് 30 അടിയോളം താഴ്ചയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം  (12 minutes ago)

മരച്ചില്ലയുടെ അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....  (39 minutes ago)

രണ്ട് പഞ്ചായത്തുകളിലെ സ്‌കൂള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്  (48 minutes ago)

നാളെയാണ് നിറപുത്തരി...  (1 hour ago)

ഓപ്പറേഷന്‍ മഹാദേവ്; ഭീകരരുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി  (6 hours ago)

നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു  (6 hours ago)

എഡിജിപി എംആര്‍ അജിത് കുമാര്‍ ഇനി എക്‌സൈസ് കമ്മീഷണര്‍  (6 hours ago)

ചേര്‍ത്തലയില്‍ ആള്‍ താമസമില്ലാത്ത വീടിനു സമീപം ശരീര അവശിഷ്ടങ്ങള്‍  (6 hours ago)

ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി  (7 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്  (7 hours ago)

കൂടത്തായി കൊലപാതക പരമ്പര : റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന് മൊഴി നല്‍കി ഫോറന്‍സിക് സര്‍ജന്‍  (7 hours ago)

വടക്കഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍  (8 hours ago)

ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍  (8 hours ago)

ഭര്‍ത്താവിനെ കബളിപ്പിച്ച് വധു സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങി  (8 hours ago)

Malayali Vartha Recommends