കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണെന്ന് ക്ലീമിസ് കാതോലിക്ക ബാവ

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് കെസിബിസി പ്രസിഡന്റ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. രണ്ട് കന്യാസ്ത്രീകളെ അവരുടെ വേഷത്തില്‍ കണ്ടതിന് ഇത്രയും അപമാനിക്കേണ്ട കാര്യമെന്താണെന്നും. കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണ്. അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണ്. അത് തിരുത്തണം. എല്ലാവര്‍ക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും ലഭിക്കണമെന്ന് പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന രാജ്യത്തെ ഭരണ സംവിധാനത്തോട് തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും എന്ത് ദ്രോഹമാണ് കന്യാസ്ത്രീകള്‍ ഈ സമൂഹത്തോട് ചെയ്തിട്ടുള്ളത്. രണ്ട് കന്യാസ്ത്രീകളെ അവരുടെ വേഷത്തില്‍ കണ്ടതിന് ഇത്രയും അപമാനിക്കേണ്ട കാര്യമെന്താണെന്നും ക്ലിമ്മിസ് ബാവ ചോദിച്ചു.
ആശ്വാസകരമായ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ക്രൈസ്തവ സഭയുടെ ആശങ്കകള്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ നടപടികളില്‍ ഒരു പുരോഗതിയും കാണുന്നില്ല. പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ്. ബിജെപിയാണ് ഇത് ചെയ്തതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു അനിഷ്ട സംഭവം നടന്നാല്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. ഇത് ആവര്‍ത്തിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടെന്നും. സഞ്ചാര സ്വാതന്ത്ര്യവും മത സ്വതന്ത്രവും ചോദ്യം ചെയ്യപ്പെട്ടു. രാജ്യത്തിന്റെ സംസ്‌കൃതിയെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനമാണ് നടന്നത്.
നീതി നടപ്പാക്കി ന്യായം തിരികെ കൊണ്ടുവരണമെന്നും മത സ്വതന്ത്ര്യം തിരിച്ച് കൊണ്ടുവരണമെന്നും പ്രധാനമന്ത്രിയോട് സഭ ആവശ്യപ്പെടുന്നു. ഇതേക്കുറിച്ച് ഭരണാധികാരികള്‍ സംസാരിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ കാണാത്തതാണ് ഛത്തിസ്ഗഡില്‍ കാണുന്നത്. മധ്യപ്രദേശിലും സമാന്യമായ പ്രശ്‌നമുണ്ട്. ബിജെപി ഭരിക്കുന്ന എല്ലാ സ്ഥലത്തും ഈ പ്രശ്‌നം കാണുന്നില്ല.
സര്‍ക്കാര്‍ ചെയ്യിപ്പിച്ചുവെന്ന ആരോപണം പറഞ്ഞ് സംതൃപ്തി അടയുന്നില്ല. ഭരിക്കുന്നവര്‍ അനുകൂല നടപടിയെടുത്ത് സഭയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha