നടൻ ആമിർ ഖാന്റെ വസതിയിൽ നിന്നും ഒരു സംഘം ഐപിഎസ് ഉദ്യോഗസ്ഥർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ..നടുക്കത്തോടെ അദ്ദേഹത്തിന്റെ ആരാധകർ..

ഒരു നടനും നടിയുമായിരിക്കുമ്പോൾ അവർ പുറത്തിറങ്ങിയാൽ അവരുടെ വാർത്തകൾക്ക് വലിയ പ്രാധാന്യം ആണ് ലഭിക്കാറുള്ളത് . പുറത്തിറങ്ങിയാൽ വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും ആളുകൾ കൂടും . ഇപ്പോഴിതാ നടൻ ആമിർ ഖാന്റെ വസതിയിൽ നിന്നും ഒരു സംഘം ഐപിഎസ് ഉദ്യോഗസ്ഥർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുംബയിലെ ബാന്ദ്രയിലുള്ള അത്യാഡംബര വസതിയിലെത്തിയ സംഘത്തിൽ 25 ഐപിഎസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ,
എന്തിനാണ് ഇത്രയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വസതിയിലെത്തിയത് എന്ന കാര്യത്തിൽ ആദ്യം വ്യക്തത വന്നിട്ടില്ലായിരുന്നു . ആമിർ ഖാനോ അദ്ദേഹത്തിന്റെ ടീമോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പൊലീസ് വൃത്തങ്ങളും ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പലരും പല തരത്തിലുള്ള നിഗമനങ്ങളാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ആമിർ ഖാന്റെ അടുത്തിടെ ഇറങ്ങിയ 'സിത്താരേ സമീൻപർ' വലിയ വിജയമായിരുന്നു. നേരത്തേ,
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ഉന്നതർക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടൻ നടത്തിയിരുന്നു. അത്തരത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ടാകും എന്നാണ് ചിലർ പറയുന്നത്. സൗഹൃദ സന്ദർശനം ആകാമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ പല അഭ്യൂഹങ്ങൾക്കും ഒടുവിൽ ഐപിഎസ് ഉദ്യോഗസ്ഥർ നടൻ ആമിർ ഖാന്റെ വസതി സന്ദർശിച്ചതിന്റെ യഥാർത്ഥ കാരണം ഒടുവിൽ വെളിപ്പെട്ടു. നടന്റെ സംഘത്തിലെ ഒരാൾ പറഞ്ഞു, “നിലവിലെ ബാച്ചിലെ ഐപിഎസ് ട്രെയിനികൾ
അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടിരുന്നു, ആമിർ ഖാൻ അവരെ തന്റെ വസതിയിൽ ആതിഥേയത്വം വഹിച്ചു.”ഐപിഎസ് ഉദ്യോഗസ്ഥർ നിറഞ്ഞ ഒരു ആഡംബര ബസ് നടന്റെ കെട്ടിട കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ നിരവധി ഊഹാപോഹങ്ങൾക്ക് കാരണമായിരുന്നു, അതിൽ സുരക്ഷ ആവശ്യമുള്ള ഒരു പദ്ധതി നടൻ ആസൂത്രണം ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങളും ഉൾപ്പെടുന്നു.
അദ്ദേഹത്തിന്റെ ആഡംബര കാറുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനവും വന്നത്, ഇത് നടന്റെ ടീമിനെ അസ്വസ്ഥരാക്കിയിരുന്നു. വർഷങ്ങളായി അദ്ദേഹം നിരവധി ബാച്ചുകളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. സർഫറോഷിന് ശേഷം, നിരവധി ഐപിഎസ് ട്രെയിനികൾ ആമിറിനെ കാണാൻ ആഗ്രഹിക്കുന്നു.ആമിർ ഖാൻ അഭിനയിച്ച 'സീതാരേ സമീൻ പർ' എന്ന ചിത്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha