ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്. മരണത്തില്‍ മറ്റു അസ്വാഭാവികതകള്‍ ഇല്ലെന്നും ആത്മഹത്യയെന്നുമാണ് ഫോറന്‍സിക് ഫലം. ഫോറന്‍സിക് ഫലം ഷാര്‍ജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാക്കും. 19ാം തിയ്യതി പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്.
സംഭവത്തില്‍ അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി സഹോദരി അഖില ഷാര്‍ജ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സതീഷ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീ!ഡനത്തിന്റെ കാര്യങ്ങള്‍ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha