പിണറായി ഇരട്ടച്ചങ്കനല്ല ഓട്ടച്ചങ്കനെന്ന് കയറി പൊട്ടിച്ച് പോലീസുകാരന്‍; കലിയിളകി പോലീസുകാരനെ തെറിപ്പിച്ച് മുഖ്യമന്ത്രി

പിണറായി ഇരട്ടച്ചങ്കനല്ല ഓട്ടച്ചങ്കനെന്ന് പോലീസുകാരന്‍ തെളിയിച്ചു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തിയ പോലീസുകാരന്‍ ആഭ്യന്തരവകുപ്പിനെ തീച്ചൂളയില്‍ നിര്‍ത്തി. മാധ്യമവാര്‍ത്തകളില്‍ കലിയിളകിയ മുഖ്യമന്ത്രി പോലീസുകാരന്റെ കസേര തെറിപ്പിച്ചു. സ്വന്തം പിടിപ്പുകേടിന് മറ്റുള്ളവന്റെ മെക്കിട്ട് കയറിയിട്ട് എന്തുകാര്യം വിജയാ ആ പാവപ്പെട്ട പോലീസുകാരനെ പുറത്താക്കി ഊച്ചാളിത്തരം കാണിക്കാതെ സ്വയം രാജിവെച്ച് പോകേണ്ടത് നിങ്ങളാണെന്ന് മലയാളി കമന്റിട്ട് ആഘോഷമാക്കുന്നു. കണ്ണൂര്‍ ജയില്‍ മുന്‍ ഗോവിന്ദച്ചാമി വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായിരുന്നു അബ്ദുള്‍ സത്താര്‍. താനുള്‍പ്പെടെ പോലീസുകാര്‍ക്ക് നേരെ ഗോവിന്ദച്ചാമി ഭീഷണി ഉയര്‍ത്തിയിട്ടുണ്ടെന്നും ജയില്‍ ചാടുമെന്ന് നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സത്താറിന്റെ വെളിപ്പെടുത്തല്‍. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറായിരുന്നു. ആഭ്യന്തരവകുപ്പിനാകെ നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.
വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റു ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്തു എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നായിരുന്നു ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന്റെ പ്രതികരണം. ജയില്‍ ചാടിയാല്‍ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി അയാളെ കെട്ടിയിട്ട് വീട്ടുകാരെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യുമെന്ന് പറഞ്ഞതായും ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നു. കോയമ്പത്തൂരില്‍ ചില ശ്മശാനങ്ങളില്‍ മോഷണ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന ആള്‍ക്കാരാണ് ഗോവിന്ദച്ചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതായി തടവുകാര്‍ പറഞ്ഞിട്ടുണ്ടെന്നും ജയിലില്‍ അറിയിച്ചിട്ടുണ്ട്. ജയിലില്‍ വരുന്നതിന് മുമ്പ് പല സ്ത്രീകളേയും ഉപദ്രവിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ ആരാച്ചാര്‍ ഇല്ലെങ്കില്‍ താന്‍ ആരാച്ചാര്‍ ആകാന്‍ തയ്യാറാണ് എന്നുമായിരുന്നു അബ്ദുല്‍ സത്താറിന്റെ പ്രതികരണം.
പോലീസുകാരനെ സസ്‌പെന്റ് ചെയ്ത നടപടി വലിയ വിവാദമായിരിക്കുകയാണ്. കണ്ണൂര്‍ ജയിലില്‍ നടക്കുന്ന സകലമാന തോന്നിവാസവും പോലീസുകാരന്റെ വെളിപ്പെടുത്തലോടെ പുറത്ത് വന്നു. അതിന്റെ കലിപ്പിലാണ് പിണറായി. 9 കൊല്ലം കൊണ്ട് ആഭ്യന്തര മന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. എന്ത് മാറ്റം കൊണ്ടുവരാന്‍ പിണറായിക്ക് കഴിഞ്ഞു. പോലീസുകാരുടെ അഴിഞ്ഞാട്ടമാണ് സേനയില്‍. അഥിനിടയില്‍ സത്യസന്ധരായ കുറച്ച് പോലുകാരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് ആഭ്യന്തര മന്ത്രി കാണിക്കുന്നതെന്ന് വിമര്‍ശനം. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തനിക്കുണ്ടായ ദുരനുഭവം പറഞ്ഞു. ഗോവിന്ദച്ചാമിയെന്ന ക്രിമിനല്‍ ചാടിയതോടെ അദ്ദേഹം പേടിച്ച് അവധിയെടുത്ത് തന്റെ വീട്ടിലേകക് എത്തിയെന്നാണ് പറഞ്ഞത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനുള്ള പാച്ചിലായിരുന്നു അത്. നാല്‍പ്പത് വണ്ടി പോലീസിന്റെ ഇടയിലൂടെ നടക്കുന്നവര്‍ക്ക് സാധാരണക്കാരന്റെ ദുരിതം അറിയില്ല. ഒരു സാധാ പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആ ക്രമിനലിനെ പിടിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ പല ദുരന്തവും കേരളം കാണേണ്ടി വന്നേനേ.
കണ്ണൂര്‍ ജയില്‍ ക്രിമിനലുകളാണ് അടക്കിഭരിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്. അവിടെ ജയില്‍ അധികൃതര്‍ക്ക് വലിയ റോളില്ല ക്രിമിനലുകളുടെ തട്ടകമാണ്. സിപിഎമ്മിന് വേണ്ടപ്പെട്ട കൊടുംക്രമിനലുകളുടെ കോടട്. ജയിലിനകത്ത് സംഭവിക്കുന്നതെല്ലാം പോലീസുകാരന്റെ വെളിപ്പെടുത്തലോടെ ചൂടന്‍ ചര്‍ച്ചയാകുന്നതാണ് ആഭ്യന്തര മന്ത്രിയെ ചൊടിപ്പിക്കുന്നത്. മാത്രമല്ല കേരള പോലീസ് എറിലാകുകയും ചെയ്തു. പൊലീസും പൊതുസമൂഹവും കാട്ടിയ ജാഗ്രതയാണ് ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ സഹായിച്ചത്. ഇരു വിഭാഗങ്ങളും പുലര്‍ത്തിയ ജാഗ്രതയുടെ നൂറിലൊരംശം പോലും പക്ഷേ, ജയില്‍ വകുപ്പ് കാട്ടിയില്ല. ജയില്‍ വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണിത്; നാണക്കേടാണിത്. സ്ഥിരം വിവാദങ്ങളില്‍ ഉള്ളയിടമാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെക്കുറിച്ചാണ്. ജയിലിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പലപ്പോഴും നിസ്സഹായരാണ്. ജയിലിലെ എല്ലാ സെല്ലുകളും പരിശോധിക്കാന്‍ പലര്‍ക്കും ഭയമായിരുന്നു. ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ജയിലില്‍ പരിശോധന നടത്താന്‍ ഒരിക്കല്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ അതിന് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു ലഭിച്ച മറുപടി. ഒടുവില്‍ പരിശോധന നടത്താന്‍ സര്‍ക്കാരിന് ഉത്തരവിറക്കേണ്ടി വന്നു. ജയിലിലെ സ്വാഭാവികമായ ഒരു നടപടിക്രമത്തിന് സര്‍ക്കാരിന് ഉത്തരവിറക്കേണ്ട ഗതികേട്. ജയിലിനുള്ളിലെ അന്തേവാസികള്‍ യഥേഷ്ടം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ലഹരി പദാര്‍ഥങ്ങളും സുലഭമായി അകത്തേക്കെത്തുന്നു. ഏതൊക്കെ സെല്ലുകളില്‍ പരിശോധന ഒഴിവാക്കണമെന്ന കാര്യം രാഷ്ട്രീയ ബന്ധങ്ങളുള്ള അന്തേവാസികളാണു തീരുമാനിക്കുന്നത്.
ഗോവിന്ദച്ചാമി ജയില്‍ചാടി 3 ദിവസം പിന്നിട്ടിട്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ ബ്ലോക്കുകളിലും അധികൃതര്‍ സമഗ്ര പരിശോധന നടത്തിയിട്ടില്ല. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ മാത്രമാണു പരിശോധന നടത്തിയത്. മറ്റു ബ്ലോക്കുകളില്‍, 'തടവുകാരോടു ചോദിച്ചിട്ടു മതി പരിശോധന' എന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശം. ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ സ്വന്തക്കാരെ സംരക്ഷിക്കാനും മറ്റു ചിലരെ ബലിയാടാക്കാനും നീക്കം നടന്നതായി വിവരമുണ്ട്. സിസിടിവിയുടെ ചുമതലയുണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫിസറാണു സസ്‌പെന്‍ഷനിലായവരിലൊരാള്‍. സംഭവദിവസം രാത്രി ആശുപത്രി ഡ്യൂട്ടിക്കു നിയോഗിച്ചതിനാലാണ് സിസിടിവി മേല്‍നോട്ടത്തിന് ഇദ്ദേഹം ഇല്ലാതിരുന്നത്. അസി. പ്രിസണ്‍ ഓഫിസര്‍മാരെ നിരീക്ഷിക്കേണ്ട ഇന്‍സൈഡ് ഗാര്‍ഡ് ഓഫിസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് 2 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരാണ്. ഇതിലൊരാളെ മാത്രമാണു സസ്‌പെന്‍ഡ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ക്കായുള്ള രഹസ്യ അടുക്കളകള്‍ തിരിച്ചെത്തി. സിപിഎം തടവുകാര്‍ കൂടുതലുള്ള 2, 4 ബ്ലോക്കുകളില്‍ വാട്ടര്‍ടാങ്കുകളുടെ അടിയിലായാണ് അടുക്കളകള്‍. മാംസഭക്ഷണം കഴിക്കാത്ത നൂറ്റന്‍പതോളം തടവുകാരുണ്ടെങ്കിലും മുഴുവനാളുകളുടെയും പേരില്‍ ഇറച്ചി വാങ്ങുകയും അധികം വരുന്നത് സിപിഎം തടവുകാര്‍ക്കു നല്‍കുകയും ചെയ്യുന്നുണ്ട്. ഇതും പുറത്തുനിന്നെത്തിക്കുന്ന ഇറച്ചിയും മറ്റും സിപിഎം തടവുകാര്‍ പാചകം ചെയ്യുന്നതും ജയിലില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ചൂടാക്കുന്നതും രഹസ്യ അടുക്കളകളിലെ വിറകടുപ്പിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പു പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്ത അനധികൃത അടുക്കളകള്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുടെ പോസ്റ്ററുകളും ജയിലില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഇത്തരം പോസ്റ്ററുകളുടെ മറയിലാണ് പല തടവുകാരും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നത്. സെല്ലില്‍ കൊതുകുവലയ്ക്കു മീതെ മുണ്ട് വിരിച്ചശേഷം അതിനകത്തിരുന്നാണു ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ജീവനക്കാര്‍ക്കും തടവുകാര്‍ക്കും വെവ്വേറെ സിപിഎം ഫ്രാക്ഷന്‍ ജയിലിലുണ്ട്. കണ്ണൂരില്‍ ഒരു സിപിഎം തടവുകാരന്റെ വീടിന്റെ പാലുകാച്ചലിന് അസി. പ്രിസണ്‍ ഓഫിസര്‍ പങ്കെടുത്തിരുന്നു. വനിതാ നേതാവിന്റെ സമൂഹമാധ്യമ പോസ്റ്റില്‍നിന്നാണു വിവരം പുറത്തായത്. തുടര്‍ന്ന് ഇയാള്‍ക്കു മെമ്മോ നല്‍കി.
https://www.facebook.com/Malayalivartha