വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായെന്ന് വിവരം

വൈക്കം ചെമ്പില്‍ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളം ആണ് അപകടത്തില്‍പ്പെട്ടത്. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 29 പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി എന്നാണ് വിവരം. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha