Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

തോല്‍ക്കാന്‍ എനിക്ക് മനസില്ല... ചാവേറാകാനില്ല; വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന് ചെറിയാന്‍ ഫിലിപ്പ്

06 MARCH 2016 12:44 AM IST
മലയാളി വാര്‍ത്ത.

മൂന്ന് തവണ പൊരുതി തോറ്റ പഴയ പടക്കുതിര ഇപ്പോള്‍ പല്ലുകൊഴിഞ്ഞ മട്ടാണ്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ച് ചാവേറാകാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ ദൗത്യം എന്ന നിലയ്ക്കാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മൂന്ന് തവണ് യു.ഡി.എഫ് കോട്ടകളില്‍ മത്സരിച്ചു പരാജപ്പെട്ടത്. എന്നാല്‍ പതിനഞ്ച് വര്‍ഷക്കാലം സി.പി.എമ്മിന് വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ വ്യക്തി എന്ന നിലയില്‍ ഇത്തവണ കേരളത്തില്‍ എവിടെയെങ്കിലും ജയിക്കുന്ന ഒരു സീറ്റ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേ­ര­ള ശ­ബ്ദ­­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു വ­ന്നി­രു­ന്ന 101 അ­ധ്യാ­യ­ങ്ങ­ളു­ള്ള ­ഇ­ട­നാ­ഴി­ക­ളില്‍­ എ­ന്ന എ­ന്റെ ആ­ത്മ­ക­ഥ ഈ ല­ക്ക­ത്തോ­ടെ അ­വ­സാ­നി­ച്ചു. ­രാ­ഷ്ട്രീ­യ­ജീ­വി­ എ­ന്ന അ­വ­സാ­ന അ­ധ്യാ­യ­ത്തി­ലെ ചി­ല പ്ര­സ­ക്ത­ഭാ­ഗ­ങ്ങള്‍­:­­­ ­­2001­ല്‍ 10 വര്‍­ഷം അ­ഥ­വാ ര­ണ്ട് ടേ­മില്‍ അ­ധി­കം നി­യ­മ­സ­ഭാം­ഗ­മാ­കാന്‍ ആ­രെ­യും അ­നു­വ­ദി­ക്ക­രു­തെ­ന്ന എ­ന്റെ ആ­വ­ശ്യം കെ­പി­സി­സി നി­ര­സി­ച്ച­പ്പോ­ഴാ­ണ് ഏ­റ്റ­വു­മ­ധി­കം കാ­ലം എം­എല്‍­എ ആ­യി തു­ട­രു­ന്ന ഉ­മ്മന്‍­ചാ­ണ്ടി­ക്കെ­തി­രെ പു­തു­പ്പ­ള്ളി­യില്‍ മ­ത്സ­രി­ക്കാന്‍ തീ­രു­മാ­നി­ച്ച­ത്. അ­ത് കോണ്‍­ഗ്ര­സി­ലെ അ­ധി­കാ­ര കു­ത്ത­ക­യ്­ക്കെ­തി­രാ­യ പോ­രാ­ട്ട­മാ­യി­രു­ന്നു.­­ ­2001­ല്‍ തി­രു­വ­ന­ന്ത­പു­രം വെ­സ്റ്റില്‍ സീ­റ്റ് കി­ട്ടാ­ത്ത­തു കൊ­ണ്ടും കി­ട്ടി­യ നോര്‍­ത്തില്‍ പ­രാ­ജ­യ­ഭീ­തി പൂ­ണ്ടു­മാ­ണ് ഞാന്‍ കോണ്‍­ഗ്ര­സ് വി­ട്ട­തെ­ന്ന് ക­രു­തു­ന്ന­വ­രു­ണ്ട്. വെ­സ്റ്റില്‍ എ­ന്റെ സീ­റ്റ് ഉ­റ­പ്പാ­യി­രു­ന്ന­തി­നാല്‍ നോര്‍­ത്തില്‍ കെ മോ­ഹന്‍­കു­മാ­റി­ന്റെ പേ­ര് കെ ക­രു­ണാ­ക­ര­നോ­ടു നിര്‍­ദേ­ശി­ച്ച­ത് ഞാ­നാ­ണ്. എ­ന്നെ വെ­ട്ടാന്‍ ഉ­മ്മന്‍­ചാ­ണ്ടി അ­വ­സാ­ന­നി­മി­ഷം എം­വി രാ­ഘ­വ­നെ വെ­സ്റ്റില്‍ ഇ­റ­ക്കി­യ­പ്പോള്‍ നോര്‍­ത്തില്‍ മ­ത്സ­രി­ക്കാന്‍ കെ ക­രു­ണാ­ക­രന്‍ എ­ന്നെ നിര്‍­ബ­ന്ധി­ച്ചു. ഞാന്‍ വാ­ക്കു­കൊ­ടു­ത്ത മോ­ഹന്‍­കു­മാ­റി­നെ മാ­റ്റു­ന്ന­ത് അ­ധാര്‍­മി­കം ആ­യ­തു കൊ­ണ്ടാ­ണ് ഞാന്‍ വ­ഴ­ങ്ങാ­തി­രു­ന്ന­ത്.­­ ­ഒ­രു ഇ­ട­തു­പ­ക്ഷ സ­ഹ­യാ­ത്രി­ക­നാ­യ­തു മു­തല്‍ ഞാന്‍ ഒ­രു പാര്‍­ട്ടി വ­ക്താ­വി­നെ പോ­ലെ­യാ­ണ് ബ­ഹു­ജ­ന മ­ധ്യ­ത്തില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ട­ത്. സി­പി­ഐ­എം ഏല്‍­പി­ച്ച എ­ല്ലാ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങ­ളും കൃ­ത്യ­മാ­യി നി­റ­വേ­റ്റി. ഇ­ട­തു­പ­ക്ഷ പ്ര­ചാ­ര­കന്‍ എ­ന്ന നി­ല­യില്‍ ആ­യി­ര­ക്ക­ണ­ക്കി­ന് യോ­ഗ­ങ്ങ­ളില്‍ കേ­ര­ള­ത്തി­ലു­ട­നീ­ളം പ­ങ്കെ­ടു­ത്തു. ഇ­ട­തു­പ­ക്ഷ രാ­ഷ്ട്രീ­യം വ്യ­ക്ത­മാ­ക്കാ­നാ­ണ് ടി­വി പ്ര­ഭാ­ഷ­ണ­ങ്ങള്‍ ന­ട­ത്തി­യ­തും ലേ­ഖ­ന­ങ്ങള്‍ എ­ഴു­തി­യ­തും. ഒ­രു പാ­ഴ്­വാ­ക്കു പോ­ലും വീ­ണി­ട്ടി­ല്ല.­­ ­ 2001­ല്‍ കോണ്‍­ഗ്ര­സ് വി­ട്ട­പ്പോള്‍ ജ­യി­ക്കു­ന്ന സീ­റ്റ് ആ­രോ­ടും തേ­ടി­യി­ല്ല. അ­ഞ്ചു വര്‍­ഷ­ത്തി­നു ശേ­ഷം ജ­യി­ക്കു­ന്ന ഒ­രു സീ­റ്റ് എ­ന്ന മി­നി­മം ആ­വ­ശ്യ­മാ­ണ് ഉ­ന്ന­യി­ച്ച­ത്. 2006­ല്‍ ക­ല്ലൂ­പ്പാ­റ­യി­ലും 2011­ല്‍ വ­ട്ടി­യൂര്‍­ക്കാ­വി­ലും നോ­മി­നേ­ഷന്‍ കൊ­ടു­ക്കു­ന്ന­തി­നു മു­മ്പു­ത­ന്നെ തോല്‍­വി ഉ­റ­പ്പാ­യി­രു­ന്നു. കേ­ര­ള­ത്തില്‍ സി­പി­ഐ­എം ഏ­റ്റ­വും ദുര്‍­ബ­ല­മാ­യ മ­ണ്ഡ­ല­ങ്ങള്‍. ഉ­മ്മന്‍­ചാ­ണ്ടി, ജോ­സ­ഫ് എം പു­തു­ശ്ശേ­രി, കെ.­മു­ര­ളീ­ധ­രന്‍ എ­ന്നീ എ­തി­രാ­ളി­കള്‍ രാ­ഷ്ട്രീ­യ സാ­മു­ദാ­യി­ക കാ­ര­ണ­ങ്ങ­ളാല്‍ അ­തി­ശ­ക്ത­രു­മാ­യി­രു­ന്നു.­­ ­നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ ജ­യ­സാ­ധ്യ­ത ഒ­ട്ടു­മി­ല്ലാ­ത്ത ഏ­തെ­ങ്കി­ലും മ­ണ്ഡ­ല­ത്തില്‍ മ­ത്സ­രി­ച്ച് ഇ­നി­യൊ­രു ചാ­വേ­റാ­കാ­നി­ല്ല. രാ­ഷ്ട്രീ­യ­ദൗ­ത്യം എ­ന്ന നി­ല­യി­ലാ­ണ് എല്‍­ഡി­എ­ഫ് സ­്വ­ത­ന്ത്ര­നാ­യി മൂ­ന്നു­ത­വ­ണ യു­ഡി­എ­ഫ് കോ­ട്ട­ക­ളില്‍ മ­ത്സ­രി­ച്ചു തോ­റ്റ­ത്. 15 വര്‍­ഷ­ക്കാ­ലം സി­പി­ഐ­എ­മ്മി­നു വേ­ണ്ടി സ­ജീ­വ­പ്ര­വര്‍­ത്ത­നം ന­ട­ത്തി­യ ഒ­രു വ്യ­ക്തി എ­ന്ന നി­ല­യില്‍ ഇ­ത്ത­വ­ണ കേ­ര­ള­ത്തില്‍ എ­വി­ടെ­യെ­ങ്കി­ലും ജ­യി­ക്കു­ന്ന ഒ­രു ഉ­റ­ച്ച സീ­റ്റ് ല­ഭി­ക്കാന്‍ എ­നി­ക്ക് അര്‍­ഹ­ത­യോ അ­വ­കാ­ശ­മോ ഉ­ണ്ട്. തോല്‍­ക്കാ­നാ­യി ജ­നി­ച്ച­വന്‍ എ­ന്ന ദു­ഷ്­പേ­രു മാ­റ്റാന്‍ ഒ­രി­ക്ക­ലെ­ങ്കി­ലും വി­ജ­യി­ക്കു­ക എ­ന്ന­ത് എ­ന്റെ അ­ഭി­മാ­ന­പ്ര­ശ്­ന­മാ­ണ്. അ­വ­സാ­ന ഊ­ഴ­ത്തി­നാ­യാ­ണ് കാ­ത്തി­രി­ക്കു­ന്ന­ത്.­­­

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (7 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (7 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (11 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (11 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (11 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (13 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (13 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (13 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (13 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (13 hours ago)

Malayali Vartha Recommends