ഓര്‍ക്കുന്നുണ്ടോ മാഡത്തെ... പഴയ തീപ്പൊരി വനിതാ നേതാവായ ശോഭന ജോര്‍ജ് അങ്കത്തിനായി ഒരുങ്ങുന്നു

കെ കരുണാകരന്റെ വിശ്വസ്തയായ ശോഭാന ജോര്‍ജ്ജ് എംഎല്‍എയായി വന്നിട്ടുള്ളയാളാണ്. പിന്നീട് പാര്‍ട്ടിക്ക് പുറത്തുപോയി ഡിഐസികെയും മറ്റു കക്ഷിയെല്ലാം കഴിഞ്ഞാണ് രാഷ്ട്രീയ നാടകം കളിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഒരു നേതാക്കള്‍ക്കും ശോഭനയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് താല്‍പ്പര്യമില്ല. അതോടെ ചെങ്ങന്നൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കയാണ് ശോഭനാ ജോര്‍ജ്ജ്.
യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതോടെയാണു ശോഭന മത്സര രംഗത്തുണ്ടാകുമെന്നു വെളിപ്പെടുത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി പാര്‍ട്ടി നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നെന്നും ഇനി തനിക്ക് മാറിനില്‍ക്കാന്‍ കഴിയില്ലെന്നുമാണു ശോഭനയുടെ നിലപാട്. മണ്ഡലത്തിലെ ജനങ്ങളില്‍ നിന്നു മത്സരിക്കാന്‍ കടുത്ത സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്നും ശോഭന പറയുന്നു. എല്‍ഡിഎഫിന്റെ പിന്തുണ ശോഭന പ്രതീക്ഷിച്ചിരുന്നെങ്കിലും സിപിഐ(എം) ജില്ലാ നേതൃത്വം അതു തള്ളി.
ചെങ്ങന്നൂരില്‍ സജി ചെറിയാനു തന്നെ സിപിഐ(എം) മുന്‍ഗണന
കോണ്‍ഗ്രസ് വിമതയായി ശോഭന വരുന്നതും ബിജെപി മുതിര്‍ന്ന നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയെ രംഗത്തിറക്കിയതും യു.ഡി.എഫ് വോട്ട്ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അത് എല്‍.ഡി.എഫിന് അനുകൂലമാകുമെന്നാണു സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ജയിക്കാനാണ് തങ്ങള്‍ മത്സരിക്കുന്നതെന്നും ചെങ്ങന്നൂരിനെ ഇളക്കി മറിക്കുന്ന പ്രചാരണങ്ങളാകും വരുന്ന ആഴ്ചകളില്‍ ഉണ്ടാകുകയെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
എതിരാളികളുടെ ചിത്രം വ്യക്തമാകുമ്പോഴും പി.സി. വിഷ്ണുനാഥും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുഡി.എഫ് ജില്ലാ ഉപസമിതി കെപിസിസിക്ക് സമര്‍പിച്ച സാധ്യതാ പട്ടികയില്‍ ചെങ്ങന്നൂരില്‍ നിന്നു വിഷ്ണുനാഥ് മാത്രമാണുള്ളത്. 2011 ല്‍ സി പി എമ്മിലെ വനിതാ പ്രമുഖ അഡ്വ. സി എസ് സുജാത ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനോട് തോറ്റത് 12000 വോട്ടുകള്‍ക്കാണ്. എന്നാല്‍ 2006 ല്‍ സജി ചെറിയാന്‍ തോറ്റത് വെറും 2000 വോട്ടുകള്‍ക്കും.
ചെങ്ങന്നൂരില്‍ ശോഭനയ്ക്ക് അത്ര ഇമേജുള്ള സാഹചര്യമല്ലെന്ന് ബ്രാഞ്ച്, ഏരിയ കമ്മിറ്റികള്‍ നേതൃത്വത്തെ നേരത്തെ തന്നെ സിപിഐ(എം) നേതൃത്വത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ലീഡര്‍ കരുണാകരന്‍ രൂപീകരിച്ച ഡിഐസി കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റം നടത്തിയ ശേഷം ശോഭനയ്ക്ക് രാഷ്ട്രീയമായി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല പാര്‍ട്ടിയുണ്ടാക്കിയ കരുണാകരന്‍ തിരിച്ച് കോണ്‍ഗ്രസില്‍ പ്രവേശിച്ചിട്ടും ശോഭനയ്ക്ക് പ്രവേശനം അത്ര എളുപ്പമായില്ല. പിന്നീട് മനം മടുത്ത ശോഭന ബിജെപിയുമായി ചില ചങ്ങാത്തങ്ങള്‍ സ്ഥാപിച്ചിരുന്നു. ബിജെപി നടത്തിയ പല ജനകീയ സമരങ്ങളിലും ശോഭന മുന്‍പന്തിയില്‍ നിന്നിരുന്നു. പല ബിജെപി നേതാക്കളുമായി അവരുടെ സമ്മേളനങ്ങളില്‍ വേദി പങ്കിട്ടിരുന്നു. സീറ്റു മാത്രം ലക്ഷ്യമിട്ട് ബിജെപിയുമായി ചങ്ങാത്തത്തിലെത്തിയ ശോഭനയെ ബിജെപിയും അവസാനം കൈവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha