എന്റെ സൗന്ദര്യം മാത്രമാണ് പലര്‍ക്കും വാര്‍ത്ത: മെറിന്‍ ജോസഫ് ഐ.പി.എസ്

താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ആരും ഒന്നും ചോദിക്കാറില്ല തന്റെ സൗന്ദര്യം മാത്രമാണ് പലര്‍ക്കും വാര്‍ത്തയെന്നും മെറിന്‍ ജോസഫ് ഐ.പി.എസ്. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് മെറിന്‍ ജോസഫ് ഇക്കാര്യം പറഞ്ഞത്.
ഒരു സ്ത്രീ ഐ.പി.എസ് പദവിയില്‍ എത്തുന്നത് ഇന്നും അത്ഭുതമായാണ് പലരും കാണുന്നത്. ഐ.പി.എസ് ലഭിച്ചപ്പോള്‍ അത് നിരാകരിക്കണം എന്നാണ് 99 ശതമാനം സുഹൃത്തുക്കളും ഉപദേശിച്ചത്. സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ ഇനിയും സമുഹം പഠിക്കേണ്ടിയിരിക്കുന്നുവെന്നും മെറിന്‍ പറഞ്ഞു.
ഡല്‍ഹിയേക്കാള്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധമുണ്ട്. ഡല്‍ഹിയിലെ നിരത്തുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നടക്കുന്നത് ഭയമാണ്. എന്നാല്‍ കേരളത്തില്‍ അതിന് തടസമില്ല. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറായ കിരണ്‍ ബേദി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും മെറിന്‍ ജോസഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha