ഉമ്മന്‍ചാണ്ടി മലയാളികളെ കബളിപ്പിച്ചുവെന്ന് പിണറായി, എയര്‍ ആംബുലന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല

എയര്‍ ആംബുലന്‍സിന് പറക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എയര്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം, വിവിധ വിമാനത്താവളങ്ങളില്‍ റണ്‍വെയുമായി കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂറിറ്റിയുടെ അംഗീകാരം എന്നിവ വേണം. ഇതൊന്നും ഇല്ലാതെയാണ് 'വികസന നായക'ന്റെ വേഷമിടാന്‍ ഉദ്ഘാടന നാടകം നടത്തിയത്. തെരഞ്ഞെടുപ്പില്‍ വ്യാജ പ്രതിച്ഛായ നിര്‍മ്മിക്കാന്‍ ഇത്തരം കബളിപ്പിക്കല്‍ നടത്തുന്നത് സ്വയം അപമാനിതനാകലാണ് എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിയണമെന്നും പിണറായി വിജയന്‍ പറയുന്നു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
അവയവങ്ങള്‍ വിമാനമാര്‍ഗ്ഗം സ്വീകര്‍ത്താവിന്റെ അടുത്ത് എത്തിക്കാനുള്ള എയര്‍ ആംബുലന്‍സ് പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി.'ഉമ്മന്‍ചാണ്ടിയുടെ വാക്കുകളാണിത്.
ഉമ്മന്‍ ചാണ്ടി മാര്‍ച് രണ്ടിന് ഉദ്ഘാടനം ചെയ്ത എയര്‍ ആംബുലന്‍സിന് പറക്കാനുള്ള കേന്ദ്ര വാ്യേമയാന മന്ത്രാലയത്തിന്റെ അംഗീകാരം പോലും ലഭിച്ചിട്ടില്ല.
എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നതിന് നിശ്ചിത മെഡിക്കല്‍ സംവിധാനങ്ങള്‍ ഉള്ള വിമാനങ്ങള്‍ക്കേ കഴിയൂ.
ഒരു സ്‌ട്രെച്ചര്‍ കയറ്റാന്‍ പോലും സംവിധാനം ഇതില്‍ ഇല്ല.
അവയവങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വിമാനമായി മാത്രം ഇതിനെ ഉപയോഗിക്കാനും പ്രയാസങ്ങള്‍ ഉണ്ട്. വാ്യേമയാന മന്ത്രാലയത്തിന്റെ അംഗീകാരം, വിവിധ വിമാനത്താവളങ്ങളില്‍ റണ്‍വെയുമായി കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂറിറ്റിയുടെ അംഗീകാരം എന്നിവ വേണം. ഇതൊന്നും ഇല്ലാതെയാണ് 'വികസന നായക'ന്റെ വേഷമിടാന്‍ ഉല്‍ഘാടന നാടകം നടത്തിയത്.
പ്രചാരണപരമായ ഉത്സവങ്ങള്‍ക്ക് പകരം, ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കൈ ആണ് വേണ്ടത്.
അവയവ ദാനം ഫലപ്രദമാകാനും അതിലൂടെ ജീവനുകള്‍ രക്ഷിക്കാനും അതിവേഗ സഞ്ചാര മാര്‍ഗം അനിവാര്യമാണ്. എയര്‍ ആംബുലന്‍സ് എന്ന ആശയം അത് കൊണ്ട് തന്നെ അഭിനന്ദനീയമാണ്. ഇവിടെ ആ ആശയം പ്രാവര്‍ത്തികമാക്കുന്നു എന്ന് നടിച്ചു, ജനങ്ങളെ കബളിപ്പിക്കുകയാണുണ്ടായത്.
എയര്‍ ആംബുലന്‍സ് ആയി കുറ്റമറ്റ രിതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിമാനം, അതു ആവശ്യത്തിനു ഉപയുക്തമാക്കാന്‍ കഴിയുന്ന സൌകര്യങ്ങളും അനുമതികളും ഇതൊക്കെ സംഭവിച്ചിരുന്നു എങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് മേനി നടിക്കാമായിരുന്നു.
തെരഞ്ഞെടുപ്പില്‍ വ്യാജ പ്രതിച്ഛായ നിര്‍മ്മിക്കാന്‍ ഇത്തരം കബളിപ്പിക്കല്‍ നടത്തുന്നത് സ്വയം അപമാനിതനാകലാണ് എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha